ഉദുമ സ്വദേശിയെ അബൂദബിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

അബൂദബി: പ്രവാസിയായ കടയുടമയെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട് ഉദുമ എരോല്‍ കുന്നുമ്മല്‍ സ്വദേശി അന്‍വര്‍ സാദത്ത് മുക്കുന്നോത്ത് (48) ആണ്​ മരിച്ചത്. തിങ്കളാഴ്ച രാത്രി കടയിലുണ്ടായിരുന്നു. പിന്നീട് ഉറങ്ങാന്‍ മുറിയിലേക്ക് പോയ അന്‍വര്‍ സാദത്തിനെ പുലര്‍ച്ചെ മരിച്ച നിലയില്‍ കാണുകയായിരുന്നു. ഡോക്ടര്‍മാരും പൊലീസുമെത്തി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബനിയാസ് മോര്‍ച്ചറിയിലേക്ക് മാറ്റി.

ഉദുമ പഞ്ചായത്ത് കെ.എം.സി.സി ട്രഷററും അബൂദബി മദീന സായിദ് ഷോപ്പിങ്​ സെന്ററിലെ കാസ്‌കോ ഫാന്‍സി ഷോപ്പ് ഉടമയുമാണ്. മൂത്ത മകള്‍ റിസ്‌വാനയുടെ വിവാഹ ഒരുക്കങ്ങള്‍ക്കായി അടുത്ത മാസം നാട്ടില്‍ പോകാനുള്ള ഒരുക്കത്തിലായിരുന്നു. ഉദുമ ടൗണ്‍ മുസ്​ലിം ജമാഅത്ത് യു.എ.ഇ കമ്മിറ്റി അംഗമാണ്.

പരേതനായ മുക്കുന്നോത്തെ എം.കെ. ഹുസൈന്റെയും ആയിഷയുടെയും മകനാണ്. റൈഹാനയാണ് ഭാര്യ. റിസ, റസ്​വ, റഫീഫ എന്നിവരാണ് മറ്റു മക്കള്‍. ഹനീഫ, മറിയക്കുഞ്ഞി, പരേതനായ അബ്ദുല്ലകുഞ്ഞി എന്നിവര്‍ സഹോദരങ്ങളാണ്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായി വരികയാണെന്ന് കെ.എം.സി.സി പ്രവര്‍ത്തകർ അറിയിച്ചു.

Tags:    
News Summary - Uduma native found dead in Abu Dhabi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.