അടുക്കളയിലെ ആരോഗ്യം നല്‍കുന്ന ഘടകങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് മഞ്ഞള്‍പ്പൊടി. നാം കറികളിലും മറ്റും ഉപയോഗിയ്ക്കുന്ന മഞ്ഞളിന് ആരോഗ്യപരമായ പല ഗുണങ്ങളുമുണ്ട്. കുര്‍കുമിന്‍ എന്ന ഘടകമാണ് മഞ്ഞളിന് ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്നത്. ശരീരത്തിന് പ്രതിരോധശേഷി നല്‍കുവാന്‍ കഴിയുന്ന പ്രധാനപ്പെട്ട ഒന്നാണ് മഞ്ഞള്‍പ്പൊടി.
മഞ്ഞള്‍പ്പൊടി ഭക്ഷണത്തില്‍ ഇട്ടല്ലാതെയും ആരോഗ്യപരമായ ഗുണങ്ങള്‍ക്ക് ഉപയോഗിയ്ക്കാം. ഇതിനു പറ്റിയ ഒരു വഴിയാണ് ഇളംചൂടുള്ള വെള്ളത്തിൽ മഞ്ഞള്‍പ്പൊടി കലക്കി രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കുന്നത്. ഒരു ഗ്ലാസ് ഇളംചൂടുവെള്ളത്തില്‍ അര ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി ചേര്‍ത്തിളക്കി രാവിലെ വെറുംവയറ്റില്‍ കുടിക്കാം. ഇത് ഏറെ ആരോഗ്യ ഗുണങ്ങളുള്ളതാണ്.
ഇളംചൂടു മഞ്ഞള്‍വെള്ളം വെറുംവയറ്റില്‍ കുടിക്കുന്നത് അസിഡിറ്റി പ്രശ്‌നങ്ങൾക്കും ഗ്യാസ് ട്രബിളിനുമെല്ലാമുള്ള ഒരു പ്രതിവിധിയാണ്. മലബന്ധം പരിഹരിക്കാനും നല്ലതാണ്.
കരളിനെ സംരക്ഷിയ്ക്കുന്നതിനുള്ള നല്ലൊരു വഴിയാണ് വെറുംവയറ്റില്‍ ചൂടുവെള്ളത്തില്‍ മഞ്ഞള്‍പ്പൊടി കലര്‍ത്തി കുടിയ്ക്കുന്നത്. ഇതുവഴി കരളിലെ ടോക്‌സിനുകള്‍ പുറന്തള്ളാന്‍ സാധിയ്ക്കും.
ശരീരത്തിന് സ്വാഭാവിക രോഗപ്രതിരോധശേഷി നല്‍കുന്ന ഒന്നാണ് മഞ്ഞള്‍. കോള്‍ഡ്, അലര്‍ജി പ്രശ്‌നങ്ങളുള്ളവര്‍ ഇളംചൂടുള്ള മഞ്ഞള്‍വെള്ളം ദിവസവും കുടിക്കുന്നത് നല്ലതാണ്. ഇത് ഇത്തരം പ്രശ്‌നങ്ങളില്‍ നിന്നും മോചനം നല്‍കും.
ശരീരത്തിലെ രക്തപ്രവാഹം അഥവാ ബ്ലഡ് സര്‍കുലേഷന്‍ വര്‍ധിപ്പിക്കാനുള്ള നല്ലൊരു വഴിയാണ് മഞ്ഞള്‍പ്പൊടിയിട്ട ഇളംചൂടു വെള്ളം രാവിലെ കുടിയ്ക്കുന്നത്. ഇത് രക്തധമനികളിലെ തടസം നീക്കാനും ഇതുവഴി രക്തപ്രവാഹം നല്ലപോലെ നടക്കാനും സഹായിക്കുന്നു.
മഞ്ഞളിലെ കുര്‍കുമിന്‍ പ്രമേഹം ഒഴിവാക്കാനും നല്ലതാണ്. ഇത് ഡയബെറ്റിസ് നിയന്ത്രിച്ചു നിര്‍ത്തുന്നതിനും നല്ലതാണ്. പ്രത്യേകിച്ചും ടൈപ്പ് 2 ഡയബെറ്റിസ് നിയന്ത്രിയ്ക്കുന്നതിന്.
തലച്ചോറിന്റെ ആരോഗ്യം സംരക്ഷിക്കാനും ഇളംചൂടു മഞ്ഞള്‍വെള്ളം നല്ലതാണ്. മഞ്ഞള്‍വെള്ളം ദിവസവും കഴിച്ചാല്‍ തലച്ചോറിന്റെ പ്രവര്‍ത്തനവും ഊര്‍ജ്ജസ്വലതയോടെയാക്കുന്നു. മറവി പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണിത്.
ഇളംചൂടു മഞ്ഞള്‍വെള്ളം കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനും നല്ലതാണ്. ഇതിലുള്ള ആന്റി ഓക്‌സിഡന്റാണ് കൊളസ്‌ട്രോളിനെ കുറയ്ക്കുന്നത്. മാത്രമല്ല നല്ല കൊളസ്‌ട്രോള്‍ വർധിപ്പിക്കുകയും ചീത്ത കൊളസ്‌ട്രോളിനെ ഇല്ലാതാക്കുകയും ചെയ്യുന്നു.
(മേൽപ്പറഞ്ഞ പൊതുവേയുള്ള ആരോഗ്യഗുണങ്ങൾ മാത്രമാണ്. ചികിത്സാരീതികൾ ഡോക്ടറുടെ നിർദേശപ്രകാരം മാത്രമേ അവലംബിക്കാവൂ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.