ഹൈദരാബാദ്: പരിസ്ഥിതി സംരക്ഷണവും വികസനവും സന്തുലിതമാക്കുന്നതിനുള്ള സമഗ്ര പദ്ധതി ആവിഷ്കരിക്കാൻ കർണാടക സർക്കാരിനു മേൽ സമ്മർദം ചെലുത്തി സുപ്രീംകോടതി. വൻ തോതിൽ വനം വെട്ടി നിരത്തിയ കാഞ്ചാ ഗച്ചിബോളി പ്രദേശത്ത് മരത്തൈകൾ വെച്ചുപിടിപ്പിക്കാനുള്ള പദ്ധതി ആസൂത്രണം 6 ആഴ്ചക്കുള്ളിൽ സമർപ്പിക്കണമെന്നാണ് കോടതി ഉത്തരവ്.
വനവും, വന്യജീവികളെയും നദികളെയും സംരക്ഷിച്ചു കൊണ്ടായിരിക്കണം വികസനം എന്നും അത് വികസനത്തിനെതിരല്ലെന്നും ചീഫ് ജസ്റ്റിസ് ബി.ആർ ഗവായ്, ജസ്റ്റിസ് കെ.വിനോദ് ചന്ദ്രൻ എന്നിവരടങ്ങുന്ന ബെഞ്ച് പരാമർശിച്ചു. വനങ്ങളെ ഒറ്റ രാത്രി കൊണ്ട് ബുൾഡോസർ ഉപയോഗിച്ച് നശിപ്പിക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞുകൊണ്ട് സംസ്ഥാനത്തിന്‍റെ വനം വെട്ടി നിരത്തൽ നടപടിയെ കോടതി വിമർശിച്ചു.
മരം മുറിക്കൽ പ്രവൃത്തികളെല്ലാം തങ്ങൾ നിർത്തിവെച്ചതായും വികസനത്തിനൊപ്പം അവയുടെ സംരക്ഷണത്തിനുള്ള പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു തുടങ്ങിയതായും സർക്കാറിനു വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയെ അറിയിച്ചു. പരിസ്ഥിതിയെയും വന്യ ജീവികളെയും വികസനവുമായി കൂട്ടിയിണക്കുന്ന വലിയ പദ്ധതിയാണ് തങ്ങളുടെ ലക്ഷ്യമെന്ന് അഭിഭാഷകൻ പറഞ്ഞു. 6 മുതൽ 8 ആഴ്ച വരെയാണ് പദ്ധതിയുടെ പ്രൊപ്പോസലിനായി ഇവർ ആവശ്യപ്പെട്ടത്. സർക്കാറിന്‍റെ ആവശ്യം അംഗീകരിച്ച കോടതി ആറാഴ്ചക്ക് ശേഷം പദ്ധതി സമർപ്പിക്കാൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.