ന്യൂഡൽഹി: ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി ഇന്ത്യ സന്ദർശിക്കുന്നു. ആഗസ്റ്റ് 18നായിരിക്കും വാങ് യിയുടെ ഇന്ത്യ സന്ദർശനം. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി വാങ് യി കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഷാങ്ഹായ് കോർപറേഷൻ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിന് മുന്നോടിയായാണ് ചൈനീസ് വിദേശകാര്യമന്ത്രി ഇന്ത്യയിലേക്ക് എത്തുന്നത്.
കഴിഞ്ഞ മാസം വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കർ ചൈന സന്ദർശിച്ചിരുന്നു. ഷാങ്ഹായ് കോർപറേഷൻ വിദേശകാര്യമന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാനാണ് അദ്ദേഹം ചൈനയിലെത്തിയത്. ജൂണിൽ പ്രതിരോധമന്ത്രിമാരുടെ സമ്മേളനത്തിനായി രാജ്നാഥല് സിങ്ങും ചൈനയിലെത്തിയിരുന്നു.
അടുത്ത മാസം മുതൽ നേരിട്ടുള്ള വിമാനസർവീസുകൾ പുനരാരംഭിക്കുമെന്ന് ഇന്ത്യയും ചൈനയും അറിയിച്ചിരുന്നു. കോവിഡിന് ശേഷം നിർത്തിവെച്ച സർവീസുകൾ പുനഃരാരംഭിക്കുമെന്നാണ് ഇരു രാജ്യങ്ങളും അറിയിച്ചത്. നേരത്തെ ഗൽവാൻ സംഘർഷത്തെ തുടർന്നാണ് ഇന്ത്യ ചൈന ബന്ധം വഷളായത്. 2020ലാണ് സംഘർഷസാധ്യതയുണ്ടായത്.
അതേസമയം, പ്രധാനമന്ത്രി മോദിയുടെ സന്ദർശനത്തെ ചൈന സ്വാഗതം ചെയ്തിരുന്നു. എല്ലാ കക്ഷികളുടെയും കൂട്ടായ പരിശ്രമത്തിലൂടെ ഐക്യദാർഢ്യം, ഏകോപനം, ചലനാത്മകത, ഉൽപ്പാദനക്ഷമത എന്നിവ ഉൾക്കൊള്ളുന്ന ഉയർന്ന നിലവാരമുള്ള വികസനത്തിലേക്ക് ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടി കടക്കുമെന്നാണ് പ്രതീക്ഷയെന്ന് പ്രധാനമന്ത്രിയെ സ്വാഗതം ചെയ്തുള്ള പ്രസ്താവനയിൽ ചൈനീസ് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.