അജിത് വിജയൻ

വിശിഷ്‌ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ ​ പുരസ്കാരം അജിത് വിജയന്

ന്യൂഡൽഹി: എസ്.പി അജിത് വിജയന് വിശിഷ്‌ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡൽ. സ്‌തുത്യർഹ സേവനത്തിനുള്ള മെഡലിന് കേരള പൊലീസിൽ നിന്നും പത്തുപേർ അർഹരായി.

എസ്.പിമാരായ ശ്യാംകുമാർ വാസുദേവൻ, രമേഷ് കുമാർ, ബാലകൃഷ്‌ണൻ നായർ, അസിസ്റ്റന്റ് കമാൻഡന്റ് ഇ.വി. പ്രവി, ഡിവൈ.എസ്.പി യു. പ്രേമൻ, ഡെപ്യൂട്ടി കമാൻഡന്റ് സുരേഷ് ബാബു വാസുദേവൻ, ഇൻസ്​പെക്ടർ രാമദാസ് ഇളയടത്ത്, ഹെഡ്കോൺസ്റ്റബിൾമാരായ മോഹനകുമാർ രാമകൃഷ്‌ണ പണിക്കർ, കെ.പി. സജിഷ, എസ്.എസ്. ഷിനിലാൽ എന്നിവരാണ് സ്‌തുത്യർഹ സേവനത്തിനുള്ള മെഡലിന് അർഹത നേടിയത്.

ഡെപ്യൂട്ടി സൂപ്രണ്ടുമാരായ ജി.ആർ. ശ്രീകല, എം.ബി. യൂനുസ്, അസിസ്റ്റന്റ് സൂപ്രണ്ട് കെ.ബി. ബിജു, ഗ്രേഡ് 1 അസിസ്റ്റന്റ് സൂപ്രണ്ടുമാരായ കെ.കെ. അബ്ദുൽ മജീദ്, കെ.എം. അരീഫ്, ടി. അനിൽ ബോസ്, ടി.എ. പ്രഭാകരൻ എന്നിവർക്കാണ് ജയിൽ സർവിസിൽ സ്‌തുത്യർഹ സേവനത്തിനുള്ള പുരസ്കാരം ലഭിച്ചത്.

അഗ്നിരക്ഷാ സേനാ വിഭാഗത്തിൽ ജില്ല ഫയർ ഓഫിസർമാരായ വി​ശ്വനാഥ്, കെ.എസ്. ബിജുമോൻ, റീജനൽ ഫയർ ഓഫിസർ വി. സിദ്ധകുമാർ, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ പി.എൻ. സുബ്രമണ്യൻ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ എം. സുരേന്ദ്രൻ നായർ, ടി.കെ. മദന മോഹനൻ എന്നിവരും ഹോംഗാർഡ് വിഭാഗത്തിൽ സി. വേണുഗോപാലും സ്‌തുത്യർഹ സേവനത്തിനുള്ള പുരസ്കാരത്തിന് അർഹനായി. സി.ബി.ഐയിൽ അനൂപ് ടി. മാത്യുവിനെ (ഡി.ഐ.ജി-ന്യൂഡൽഹി) സ്‌തുത്യർഹ സേവനത്തിനുള്ള മെഡലിന് തിരഞ്ഞെടുത്തു.

Tags:    
News Summary - Ajith Vijayan receives President's Award For Excellent service

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.