തെരുവ്നായ പ്രശ്നം: മൃഗസ്നേഹികളുടെ ആശങ്ക പരിഗണിക്കാം; നിർണായക പരാമർശവുമായി സുപ്രീംകോടതി ചീഫ് ജസ്റ്റിസ്

ന്യൂഡൽഹി: തെരുവ്നായ പ്രശ്നത്തിൽ സുപ്രീംകോടതി ഉത്തരവിനെതിരെ വിവിധകോണുകളിൽ നിന്ന് വിമർശനം ഉയരുന്നതിനിടെ ഇക്കാര്യത്തിൽ മൃഗസ്നേഹികളുടെ ആശങ്ക കൂടി പരിഗണിക്കുമെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് മുമ്പാകെ വിഷയം പരാമർശിക്കുകയായിരുന്നു. നായ്ക്കള ഒരു സ്ഥലത്ത് നിന്നും മറ്റൊരിടത്തേക്ക് മാറ്റുന്നത് മുൻ കോടതി ഉത്തരവുകളുടെ ലംഘനമാണെന്ന് ഹരജിക്കാർ ചൂണ്ടാക്കാട്ടി. ഇക്കാര്യം പരിശോധിക്കാമെന്ന് ചീഫ് ജസ്റ്റിസ് ഹരജിക്കാരെ അറിയിച്ചു.

ഡൽഹിയിലെ എല്ലാ തെരുവ് നായ്ക്കളെയും എട്ട് ആഴ്ചയ്ക്കുള്ളിൽ പിടികൂടി ബന്ധപ്പെട്ട അധികാരികൾ സ്ഥാപിക്കുന്ന പ്രത്യേക ഷെൽട്ടറുകളിൽ പാർപ്പിക്കാൻ സുപ്രീംകോടതിയുടെ നിർണായക ഉത്തരവ്. ഒരിക്കൽ ഷെൽട്ടറിൽ പാർപ്പിച്ച തെരുവ് നായയെ വീണ്ടും തെരുവിലേക്ക് വിടരുതെന്നും കോടതി ഉത്തരവിട്ടു.

പൊതു ഇടങ്ങളിൽ നിന്ന് നായ്ക്കളെ നീക്കം ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കിക്കൊണ്ട്, നിശ്ചിത സമയപരിധിക്കുള്ളിൽ മതിയായ ഷെൽട്ടർ സൗകര്യങ്ങൾ സൃഷ്ടിക്കുന്നതിന് മുനിസിപ്പൽ സ്ഥാപനങ്ങളോടും മറ്റ് ഏജൻസികളോടും ഏകോപിപ്പിച്ച് പ്രവർത്തിക്കാനും കോടതി ഉത്തരവിട്ടു.

നായ്ക്കളുടെ കടിയേറ്റതിനെ തുടർന്ന് പേവിഷബാധയുണ്ടായ സംഭവങ്ങളെക്കുറിച്ചുള്ള മാധ്യമ റിപ്പോർട്ടിനെത്തുടർന്ന് സുപ്രീംകോടതി കഴിഞ്ഞ മാസം സ്വമേധയാ കേസെടുത്തിരുന്നു. നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും എല്ലാ ദിവസവും നൂറുകണക്കിന് നായ്ക്കളുടെ കടിയേറ്റതായി റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇത് പേവിഷബാധക്ക് കാരണമാകുമെന്നും കുട്ടികളും പ്രായമായവരും അടക്കം ഈ ഭയാനകമായ ആക്രമണത്തിന്റെ ഇരയാകുന്നുണ്ടെന്നും അതിൽ പറയുന്നു. ജസ്റ്റിസ് ജെ.ബി പർദിവാല, ജസ്റ്റിസ് ആർ.മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് സമീപകാല റിപ്പോർട്ടുകളിൽ ആശങ്ക പ്രകടിപ്പിച്ചു.

അഡീഷണൽ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ബെഞ്ചിന് നന്ദി പറഞ്ഞു. നടപടി സ്വീകരിച്ചതിന് കോടതിയെ അഭിനന്ദിക്കുകയും കുട്ടികളുടെ ജീവൻ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുകയും ചെയ്തു. ഡൽഹിയിലെയും അതിന്റെ പ്രാന്തപ്രദേശങ്ങളിലെയും നിരവധി പ്രദേശങ്ങളിലെ സ്ഥിതിഗതികളെക്കുറിച്ചുള്ള ഗുരുതരമായ ആശങ്കകൾ അദ്ദേഹം ചൂണ്ടിക്കാട്ടി.

Tags:    
News Summary - "I Will Look Into This": Chief Justice On Supreme Court Order

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.