പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും(ഫയൽ ചിത്രം)
ന്യൂഡൽഹി: തീരുവ വർധനവിന് പിന്നാലെ മോശമായ ഇന്ത്യ യു.എസ് ബന്ധം പഴയ നിലയിലാകുന്നതിന്റെ സൂചനയുമായി പരസ്പരം പ്രകീർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും. യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തന്നെ കുറിച്ചും ഇന്ത്യയെ കുറിച്ചും പറഞ്ഞ നല്ല വാക്കുകൾക്ക് അഭിനന്ദമറിയിച്ചായിരുന്നു മോദിയുടെ എക്സ് പോസ്റ്റ്. 'ട്രംപിന്റെ നല്ല വാക്കുകളെയും നമ്മുടെ ബന്ധത്തെ കുറിച്ചുള്ള ക്രിയാത്മ വിലയിരുത്തലിനെയും അഭിനന്ദിക്കുന്നു. ഇന്ത്യയും യു.എസും തമ്മിൽ വളരെ ക്രിയാത്മകവും സുസ്ഥിരമായ കാഴ്ചപ്പാടുള്ളതുമായ സമഗ്രവും ആഗോളവുമായ തന്ത്രപരമായ പങ്കാളിത്തമുണ്ട്.'-എന്നാണ് മോദി എക്സിൽ കുറിച്ചത്.
താൻ എപ്പോഴും മോദിയുമായി സൗഹൃദത്തിലായിരിക്കുമെന്നും അദ്ദേഹം മികച്ച പ്രധാനമന്ത്രിയാണെന്നുമായിരുന്നു ട്രംപ് മാധ്യമങ്ങളോട് പറഞ്ഞിരുന്നത്. തീരുവ വർധനവിന് പിന്നാലെ ഇന്ത്യ-യു.എസ് ബന്ധം വഷളായതിനെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിനായിരുന്നു ട്രംപിന്റെ മറുപടി. 'ഇന്ത്യയും യു.എസും തമ്മിൽ പ്രത്യേക ബന്ധമുണ്ട്. ആശങ്കപ്പെടാൻ ഒന്നുമില്ല. നമുക്കിടയിൽ ഇടക്ക് ചില അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകുന്നുള്ളൂവെന്നേയുള്ളൂ.
'ഞാന്‍ എപ്പോഴും (നരേന്ദ്ര) മോദിയുമായി സൗഹൃദത്തിലായിരിക്കും, അദ്ദേഹം ഒരു മികച്ച പ്രധാനമന്ത്രിയാണ്. അദ്ദേഹം മഹാനാണ്. ഞാന്‍ എപ്പോഴും സൗഹൃദത്തിലായിരിക്കും. എന്നാല്‍ ഈ പ്രത്യേക നിമിഷത്തില്‍ അദ്ദേഹം ചെയ്യുന്നത് എനിക്ക് ഇഷ്ടമല്ല'-എന്നാണ് ട്രംപ് പറഞ്ഞത്.
ജൂൺ 17നു ശേഷം ഫോണിൽ സംസാരിച്ച ശേഷം ഇതാദ്യമായാണ് ഇരു രാഷ്ട്രത്തലവൻമാരും പരസ്പരം ആശയവിനിമയം പുലർത്തുന്നത് എന്നതും ശ്രദ്ധേയം. മഞ്ഞുരുകലിന്റെ സൂചനയായാണ് പലരും ഇതിനെ വിലയിരുത്തുന്നത്.
റഷ്യയിൽ നിന്ന് എണ്ണ വാങ്ങിയതിനെതിരെയാണ് യു.എസ് പ്രസിഡന്റ് ഇന്ത്യക്കെതിരെ രംഗത്തുവന്നത്. 50 ശതമാനമെന്ന ഭീമന്‍ തീരുവ ചുമത്തിയിട്ടും ഇന്ത്യ, ഇപ്പോഴും റഷ്യന്‍ എണ്ണ വാങ്ങുന്നതില്‍ കടുത്ത വിയോജിപ്പും അമര്‍ഷവും തനിക്കുണ്ടെന്നും ട്രംപ് വൈറ്റ് ഹൗസില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ഷാങ്ഹായ് സഹകരണ കൂട്ടായ്മ ഉച്ചകോടിയിലെ ഇന്ത്യ, റഷ്യ പങ്കാളിത്തത്തെ രൂക്ഷമായ ഭാഷയിൽ പരിഹസിച്ച് മണിക്കൂറുകൾക്കുള്ളിലായിരുന്നു അനുനയത്തിന്റെ സ്വരത്തിൽ ട്രംപിന്റെ വാക്കുകൾ. കഴിഞ്ഞ ദിവസം ട്രൂത്ത് സോഷ്യൽ പേജിൽ മോദി, റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് എന്നിവരുടെ ചിത്രം പങ്കുവെച്ചായിരുന്നു ദുരൂഹവും ഇരുണ്ടതുമായി ചൈനയുമായി ചേർന്നു നിൽക്കുന്നുവെന്നും, സമൃദ്ധമായ ഭാവി നേരിന്നുവെന്നും ട്രംപ് പരിഹാസിച്ചത്. അമേരിക്കൻ പ്രസിഡന്റിന്റെ പരാമർശങ്ങളോട് കരുതലോടെ മാത്രം പ്രതികരിക്കാമെന്ന നിലയിൽ ഇന്ത്യ കാത്തിരിക്കുന്നതിനിടെയാണ് ട്രംപ് മോദിയെ നല്ല സുഹൃത്ത് എന്ന് വിശേഷിപ്പിച്ച് വീണ്ടും രംഗത്തെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.