പ്രതീാത്മക ചിത്രം
ന്യൂഡൽഹി: ഡല്‍ഹിയില്‍ അജ്ഞാതന്റെ വെടിയേറ്റ് രണ്ടുപേര്‍ മരിച്ചു. ഇന്നലെ രാത്രി 7.15 ഓടെയായിരുന്നു സംഭവം. ഡൽഹിയിലെ പ്രതാപ് നഗറില്‍ വച്ച് നടന്ന സംഭവത്തിൽ സുധീര്‍ (35), രാധേയ് പ്രജാപതി (30) എന്നിവരാണ് മരിച്ചത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്) സെക്ഷന്‍ 103(1) (കൊലപാതകം), 3(5) എന്നിവ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ആയുധ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം കേസെടുത്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. കുറ്റകൃത്യം നടന്ന സ്ഥലം ഫോറന്‍സിക് സംഘങ്ങള്‍ പരിശോധിക്കുകയും തെളിവുകള്‍ ശേഖരിക്കുകയും ചെയ്യുകയാണെന്നും പ്രതികളെ കണ്ടെത്താനും പിടികൂടാനും ഒന്നിലധികം സംഘങ്ങളെ വിന്യസിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. ആക്രമണ കാരണം എന്താണെന്ന് കണ്ടെത്തിയിട്ടില്ല. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നുവെന്ന് ഡല്‍ഹി പൊലീസ് പറഞ്ഞു.
സുധീറിന്റെ സഹോദരൻ അജയ് കുമാർ പറയുന്നതനുസരിച്ച് അക്രമികൾ ഇരകൾക്ക് പരിചിതരായിരുന്നു. അവർ ഒരേ പ്രദേശത്താണ് താമസിച്ചിരുന്നത്. “ഞങ്ങൾക്ക് വെടിവച്ചവരെ അറിയാം. അവർ അയൽപക്കത്താണ് താമസിക്കുന്നത്. എന്റെ അമ്മയും ഇളയ സഹോദരനും മുഴുവൻ സംഭവവും കണ്ടു. എന്റെ സഹോദരനെയും സുഹൃത്തിനെയും ആരാണ് വെടിവച്ചതെന്ന് അവർക്കറിയാം. അവർ ഏകദേശം 6-7 റൗണ്ട് വെടിവച്ചു. എന്റെ സഹോദരനെയും സുഹൃത്തിനെയും കൊന്നു.” അജയ് കുമാർ ദേശീയ മാധ്യമങ്ങളോട് പറഞ്ഞു.
സംഭവം നടക്കുന്നതിന്‍റ മണിക്കൂറുകൾക്ക് മുമ്പ് ബദർപൂർ പ്രദേശത്ത് മറ്റൊരു വെടിവെപ്പ് നടന്നിരുന്നു. 21 വയസ്സുള്ള ഒരാൾക്ക് പരിക്കേറ്റു. അബദ്ധത്തിൽ ഉണ്ടായ വെടിവയ്പ്പാണിതെന്ന് പൊലീസ് സംശയിക്കുന്നു. സുഹൃത്ത് തോക്ക് കൈകാര്യം ചെയ്യുന്നതിനിടെയാണ് അത് പൊട്ടിത്തെറിച്ചത്. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.