ദുബായ് സ്വർണക്കടത്ത് കേസിൽ നടി രന്യ റാവുവിന് 102 കോടി പിഴ

ബംഗളൂരു: ദുബായ് സ്വർണക്കടത്ത് കേസിൽ കന്നട നടി രന്യ റാവുവിന് 102 കോടി പിഴ ചുമത്തി ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്‍റലിജൻസ്. മാർച് 3ന് ദുബായിൽ നിന്ന് 14.2 കിലോ സ്വർണം കടത്തികൊണ്ടു വന്ന കേസിൽ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് നടിയെ അറസ്റ്റ് ചെയ്യുന്നത്. കർണാടകയിൽ അടുത്തിടെ പിടികൂടിയ ഏറ്റവും വലിയ സ്വർണക്കടത്ത് കേസായിരുന്നു ഇത്.

റന്യാ റാവുവാണ് സ്വർണക്കടത്തിന് നേതൃത്വം നൽകിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. വ്യവസായി തരുൺ കൊണ്ട രാജു, സഹിൽ സഖറിയ, ഭരത് കുമാർ ജെയ്ൻ എന്നീ മൂന്നുപേരും രന്യക്കൊപ്പം അറസ്റ്റിലായി. നാലുപേരും പരപ്പന ആഗ്രഹാര സെൻട്രൽ സെന്ട്രൽ ജയിലിലാണ് നിലവിലുള്ളത്.

സി.ഒ.എഫ്.ഇ.പി.ഒ.എസ്.എ പ്രകാരം പ്രതികൾക്ക് ചുമത്തപ്പെട്ട കുറ്റങ്ങളുടെ വിശദ വിവരമടങ്ങുന്ന നോട്ടീസ് ജയിലിൽ അയച്ചിരുന്നു. പിടിച്ചെടുത്ത സ്വർണത്തിന്‍റെ വിപണി വിലയും കസ്റ്റംസ് ഡ്യൂട്ടിയും കൂട്ടിയാണ് പിഴ കണക്കാക്കിയിരിക്കുന്നത്. ഇത് സാമ്പത്തിക പിഴ മാത്രമാണെന്നും മറ്റു നിയമ നടപടി ക്രമങ്ങൾ ഉണ്ടാകുമെന്നും അധികൃതർ അറിയിച്ചു.

രന്യ റാവുവിന്‍റെ കേസിലെ സാന്നിധ്യത്തിനു പുറമേ വിദേശ സാമ്പത്തിക തട്ടിപ്പ് റാക്കറ്റുകളുമായുള്ള ബന്ധമാണ് കേസിന് രാജ്യ വ്യാപകമായ ശ്രദ്ധ ലഭിക്കാൻ കാരണം. 

Tags:    
News Summary - Actress Ranya Rao fined Rs 102 crore in Dubai gold smuggling case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.