കാലിക്കറ്റ് എൻ.ഐ.ടി
ന്യൂഡൽഹി: ഇന്ത്യയുടെ ഔദ്യോഗിക ഉന്നത വിദ്യാഭ്യാസ റാങ്കിങ്ങിന്റെ പത്താം പതിപ്പായ നാഷനൽ ഇൻസ്റ്റിറ്റ്യൂഷനൽ റാങ്കിങ് ഫ്രെയിംവർക് (എൻ.ഐ.ആർ.എഫ്) 2025ലെ പട്ടിക പുറത്തിറക്കി. ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ രാവിലെ 11 മണിക്ക് നടന്ന പ്രത്യേക പരിപാടിയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ റാങ്കിങ് പട്ടിക പുറത്തിറക്കിയത്.
ഇത്തവണ ഓവറോൾ പെർഫോമൻസ്, യൂനിവേഴ്സിറ്റികൾ, കോളജുകൾ, ഗവേഷണ സ്ഥാപനങ്ങൾ, എൻജിനീയറിങ്, മാനേജ്മെന്റ്, ഫാർമസി, മെഡിക്കൽ, ഡെന്റൽ, നിയമം, ആർക്കിടെക്ചർ, പ്ലാനിങ്, അഗ്രിക്കൾച്ചർ, ഓപൺ എ.ഐ തുടങ്ങി 17 വിഭാഗങ്ങളിലായാണ് എൻ.ഐ.ആർ.എഫ് റാങ്കിങ് നിർണയിക്കുന്നത്. ടീച്ചിങ്, ലേണിങ് ആൻഡ് റിസോഴ്സസ്, റിസർച്ച്, പ്രഫഷനൽ പ്രാക്ടീസ്, ഗ്രാജ്വേഷൻ ഔട്കം, എന്നിവയുടെ അടിസ്ഥാനത്തിലാണ് റാങ്കിങ്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കീഴിലുള്ള കോർ കമ്മിറ്റിയുടെ മേൽനോട്ടത്തിലാണ് തെരഞ്ഞെടുപ്പ്.
രാജ്യത്തെ ഏറ്റവും മികച്ച ബിസിനസ് സ്കൂളുകളുടെ പട്ടികയിൽ അഹ്മദാബാദിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്(ഐ.ഐ.എം)വീണ്ടും ഒന്നാമതെത്തി. ബംഗളൂരു ഐ.ഐ.എമ്മിനാണ് രണ്ടാംസ്ഥാനം. കോഴിക്കോട് ഐ.ഐ.എമ്മാണ് മൂന്നാംസ്ഥാനത്ത്. ഡൽഹി ഐ.ഐ.ടി, ലഖ്നോ ഐ.ഐ.എം, മുംബൈ ഐ.ഐ.എം, കൊൽക്കത്ത ഐ.ഐ.എം,ഇൻഡോർ ഐ.ഐ.എം, മാനേജ്മെന്റ് ഡെവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട്- ഗുരുഗ്രാം, എക്സ്.എൽ.ആർ.ഐ-സേവ്യർ സ്കൂൾ ഓഫ് മാനേജ്മെന്റ്-ജാംഷഡ്പൂർ എന്നിവയാണ് റാങ്ക് പട്ടികയിൽ ആദ്യപത്തിലുള്ളത്.
ആർക്കിടെക്ചർ വിഭാഗത്തിൽ ഐ.ഐ.ടി റൂർക്കിയാണ് ഒന്നാംസ്ഥാനത്ത്. നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയാണ്(കാലിക്കറ്റ്) രണ്ടാംസ്ഥാനത്ത്. ന്യൂഡൽഹിയിലെ ജാമിയ മില്ലിയ്യ റാങ്ക് പട്ടികയിൽ അഞ്ചാംസ്ഥാനത്തുണ്ട്.
മികച്ച യൂനിവേഴ്സിറ്റികളുടെ വിഭാഗത്തിൽ ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസ് ആണ് ഒന്നാംസ്ഥാനത്ത്. ഓവറോൾ വിഭാഗത്തിൽ മദ്രാസ് ഐ.ഐ.ടിയും ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസും, ബോംബെ ഐ.ഐ.ടിയും ഡൽഹി ഐ.ഐ.ടിയും കാൺപൂർ ഐ.ഐ.ടിയുമാണ് മുന്നിലുള്ളത്. ഖരഗ്പൂർ ഐ.ഐ.ടി, റൂർക്കീ ഐ.ഐ.ടി, ഡൽഹി എയിംസ്, ജെ.എൻ.യു, ബനാറസ് ഹിന്ദു യൂനിവേഴ്സിറ്റി എന്നിവയാണ് തൊട്ടടുത്ത സ്ഥാനങ്ങളിൽ. തുടർച്ചയായ 10ാം വർഷമാണ് മദ്രാസ് ഐ.ഐ.ടി ഈ വിഭാഗത്തിൽ ഒന്നാമതെത്തുന്നത്..
അഹ്മദാബാദ് ഐ.ഐ.എം
ബംഗളൂരു ഐ.ഐ.എം
കോഴിക്കോട് ഐ.ഐ.എം
ഡൽഹി ഐ.ഐ.ടി
ലഖ്നോ ഐ.ഐ.എം
മുംബൈ ഐ.ഐ.എം
കൊൽക്കത്ത ഐ.ഐ.എം
ഇൻഡോർ ഐ.ഐ.എം
മാനേജ്മെന്റ് ഡെവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട്, ഗുരുഗ്രാം
എക്സ്.എൽ.ആർ.ഐ-സേവ്യർ സ്കൂൾ ഓഫ് മാനേജ്മെന്റ്-ജാംഷഡ്പൂർ
റൂർക്കീ ഐ.ഐ.ടി
കാലിക്കറ്റ് എൻ.ഐ.ടി
ഖരഗ്പൂർ ഐ.ഐ.ടി
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ് സയൻസസ് ആൻഡ് ടെക്നോളജി, ഷിബ്പൂർ
ജാമിയ മില്ലിയ്യ യൂനിവേഴ്സിറ്റി, ന്യൂഡൽഹി
റാങ്ക് നില സംബന്ധിച്ച സമ്പൂർണ വിവരങ്ങൾ NIRF വെബ്സൈറ്റായ website: nirfindia.org ൽ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.