1. സേതു ലക്ഷ്മി ദാസ്, 2. ആവണി രമേഷ്, 3. ടി.കെ.ഹിബ ഫാത്തിമ, 4. ശരത് കൃഷ്ണ, 5. നിയാ നിഷാന്ത്, 6. മീര കൃഷ്ണ, 7. എസ്. ചൈതന്യ,8. പി.എം. മഹാലക്ഷ്മി, 9. അമീൻ മുഹമ്മദ് ജുമ, 10. ആരിഫ ഫിറോസ്, 11. ഷംനാസ് അബൂബക്കർ, 12. കെ.എ. അനുശ്രീ, 13. എ. ആർദ്ര.
ബംഗളൂരു: മലയാളം മിഷൻ സീനിയർ ഹയർ ഡിപ്ലോമ കോഴ്സായ നീലക്കുറിഞ്ഞി പരീക്ഷയിൽ നൂറുമേനി കൊയ്ത് മലയാളം മിഷൻ കർണാടക ചാപ്റ്റർ. പരീക്ഷയെഴുതിയ ആദ്യ ബാച്ചിലെ 13 വിദ്യാർഥികളും മികച്ച വിജയം നേടി. ബംഗളൂരുവിലെ വിവിധ പഠനകേന്ദ്രങ്ങളിൽനിന്ന് പത്തും മൈസൂരു മേഖലയിൽനിന്ന് മൂന്നും വിദ്യാർഥികളാണ് കഴിഞ്ഞ ജൂൺ 22ന് നടന്ന പരീക്ഷയിൽ പങ്കെടുത്തത്.വർഷങ്ങൾക്ക് മുമ്പ് പ്രവാസി മലയാളികളുടെ കുട്ടികളെ മലയാളത്തിന്റെ മാധുര്യം പകർന്നുനൽകുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച മലയാളം മിഷൻ ഇതോടെ അധ്യാപനത്തിൽ പുതുചരിത്രം കുറിച്ചു.
കേരളത്തിലെ പത്താം ക്ലാസിന് തുല്യമായ കോഴ്സ് ആണ് മലയാളം മിഷന്റെ നീലക്കുറിഞ്ഞി. അതിനാൽ കേരള സർക്കാർ നടത്തുന്ന പി.എസ്.സി പരീക്ഷകളടക്കമുള്ള സർക്കാർ ജോലികൾക്ക് പരിഗണിക്കുന്ന ഭാഷാ തുല്യത സർട്ടിഫിക്കറ്റ് നീലക്കുറിഞ്ഞി കോഴ്സ് വിജയിച്ച വിദ്യാർഥികൾക്ക് ലഭിക്കും. കണിക്കൊന്ന, സൂര്യകാന്തി, ആമ്പൽ എന്നീ കോഴ്സുകളിലേക്കുള്ള പരീക്ഷകൾ മലയാളം മിഷനും നീലക്കുറിഞ്ഞി പരീക്ഷ കേരള സർക്കാറിന്റെ പരീക്ഷഭവനും നേരിട്ടാണ് നടത്തുന്നത്.
എറണാകുളം സ്വദേശിയും സി ഡോട്ടിൽ ഉദ്യോഗസ്ഥനുമായ ശിവദാസിന്റെയും മലയാളം മിഷൻ അധ്യാപിക അമ്പിളി ശിവദാസിന്റെയും മകളും ബി.ആർക്ക് വിദ്യാർഥിനിയുമായ സേതു ലക്ഷ്മിദാസ് 100ൽ 97 മാർക്ക് നേടി ഒന്നാമതെത്തി. ഈസ്റ്റ് സോണിന് കീഴിലെ കൈരളി വെൽ ഫെയർ അസോസിയേഷൻ പഠനകേന്ദ്രത്തിലെ വിദ്യാർഥിനിയാണ്.കണ്ണൂർ സ്വദേശിയും ലോജിസ്റ്റിക് കമ്പനി ഉദ്യോഗസ്ഥനുമായ രമേഷിന്റെയും ആർ.വി.കെ സ്കൂൾ അധ്യാപികയായ എം.പി. ജിഷയുടെയും മകളും ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എനജിനീയറിങ് വിദ്യാർഥിനിയുമായ ആവണി രമേഷ് 95 മാർക്ക് നേടി രണ്ടാം സ്ഥാനത്തെത്തി. വെസ്റ്റ് സോണിന് കീഴിലെ രാജ രാജേശ്വരി നഗർ മലയാളി സമാജം കേന്ദ്രത്തിലെ വിദ്യാർഥിനിയാണ് ആവണി രമേഷ്.
സെൻട്രൽ സോണിന് കീഴിലെ ഡി.ആർ.ഡി.ഒ മലയാള പഠനകേന്ദ്രത്തിലെ വിദ്യാർഥികളായ അമീൻ മുഹമ്മദ് ജുമ (85 മാർക്ക്), ആരിഫ ഫിറോസ് (90), ടി.കെ. ഹിബ ഫാത്തിമ (89), നോർത്ത് സോണിന് കീഴിലെ കലാകൈരളി പഠന കേന്ദ്രത്തിലെ വിദ്യാർഥികളായ ശരത് കൃഷ്ണ (82), നിയാ നിഷാന്ത് (88), മീര കൃഷ്ണ (89), എസ്. ചൈതന്യ (93), പി.എം. മഹാലക്ഷ്മി (92), മൈസൂരിലെ സുധ സ്റ്റഡി സെന്ററിലെ വിദ്യാർഥികളായ ഷംനാസ് അബൂബക്കർ (86), കെ.എ. അനുശ്രീ (89), മൈസൂരിലെ മുദ്ര മലയാള വേദി വിദ്യാർഥിനി എ. ആർദ്ര (92) എന്നിവരാണ് പരീക്ഷയിൽ വിജയിച്ച മറ്റ് വിദ്യാർഥികൾ.
കഴിഞ്ഞയാഴ്ച മലയാളം മിഷൻ സംഘടിപ്പിച്ച ദ്വിദിന അധ്യാപക പരിശീലനത്തിൽ ആവണി രമേഷ്, സേതു ലക്ഷ്മി ദാസ് എന്നിവർ പങ്കെടുത്തിരുന്നു. നീലക്കുറിഞ്ഞി പരീക്ഷ പൂർത്തിയായതോടെ പ്രായം കുറഞ്ഞ അധ്യാപകർ എന്ന ബഹുമതിയും ഇരുവരും കരസ്ഥമാക്കിയിരിക്കുകയാണ്. മലയാളത്തിന്റെ മാധുര്യം പുതുതലമുറകളിലൂടെ കൈമാറുന്ന ചരിത്ര നിമിഷം കൂടിയാണ് ബംഗളൂരുവിലെ അധ്യാപകർക്ക്.കർണാടക ചാപ്റ്റർ പ്രസിഡന്റ് കെ. ദാമോദരൻ, സെക്രട്ടറി ഹിത വേണുഗോപാൽ, അക്കാദമിക് കോഓഡിനേറ്റർ മീര നാരായണൻ, കൺവീനർ ടോമി ജെ. ആലുങ്കൽ എന്നിവരായിരുന്നു നീലക്കുറിഞ്ഞി പരീക്ഷക്ക് നേതൃത്വം നൽകിയത്.
ജെസ്ന നൂർ, ബിന്ദു ഗോപാല കൃഷ്ണൻ, എം.പി. ജിഷ, ജെ. വസന്തകുമാരി, സി.എ. ത്രേസ്യാമ്മ. പി.വി. അമ്പിളി, അഡ്വ. ബുഷ്റ വളപ്പിൽ, ഗീത ശശികുമാർ, സതീഷ് തോട്ടശ്ശേരി, പ്രദീപ് കുമാർ, ഒ. സുധ എന്നീ അധ്യാപകരാണ് നീലക്കുറിഞ്ഞി പരീക്ഷക്ക് വിദ്യാർഥികൾക്ക് പരിശീലനം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.