അറസ്റ്റിലായ വിനീത്, ഈശ്വരൻ
തൊടുപുഴ/ആലപ്പുഴ: ഇടുക്കി ബൈസൺവാലിയിലും ആലപ്പുഴ കൈനകരിയിലുമായി 3.2 കിലോയോളം കഞ്ചാവുമായി രണ്ടു പേർ അറസ്റ്റിൽ. ബൈസൺ വാലിയിൽ പുരയിടത്തിൽ കുഴിച്ചിട്ടിരുന്ന കഞ്ചാവുമായി ഈശ്വരൻ (44) എന്നയായാളെയാണ് അറസ്റ്റു ചെയ്തത്. രണ്ട് കിലോഗ്രാമിൽ അധികം കഞ്ചാവ് ഇയാളിൽ നിന്നും കണ്ടെത്തി. അടിമാലി നാർകോട്ടിക് എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ രാഹുൽ ശശിയും സംഘവും ചേർന്നാണ് കഞ്ചാവ് കണ്ടെടുത്തത്. അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്)മാരായ അഷ്റഫ്.കെ.എം, ദിലീപ്.എൻ.കെ, ബിജു മാത്യു, പ്രിവൻ്റീവ് ഓഫീസർ(ഗ്രേഡ്) മാനുവൽ.എൻ.ജെ, സിവിൽ എക്സൈസ് ഓഫീസർമാരായ അബ്ദുൾ ലത്തീഫ്, മുഹമ്മദ് ഹാഷിം, സുബിൻ.പി.വർഗ്ഗീസ് വനിത സിവിൽ എക്സൈസ് ഓഫീസർ വിസ്മയ മുരളി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ നിധിൻ ജോണി എന്നിവർ സംഘത്തിലുണ്ടായിരുന്നു .
ആലപ്പുഴയിൽ 1.2 കിലോഗ്രാം കഞ്ചാവുമായി കൈനകരി സ്വദേശി വിനീത് (37) ആണ് പിടിയിലായത്. ആലപ്പുഴ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ബിസ്മി ജസീറയുടെ നേതൃത്വത്തിലുള്ള എക്സൈസ് സംഘമാണ് പ്രതിയെ പിടികൂടിയത്. എക്സൈസ് ഇൻസ്പെക്ടർമാരായ ഫാറുഖ് അഹമ്മദ്.എ, സന്തോഷ് കുമാർ.വി, പ്രിവന്റീവ് ഓഫീസർ ലാൽജി, സിവിൽ എക്സൈസ് ഓഫീസർമാരായ രതീഷ്, ജോബിൻ, ഹരീഷ്കുമാർ, ഷഫീക്ക്, ജില്ലാ സൈബർ സെൽ ഓഫീസർമാരായ അൻഷാദ്, പ്രമോദ് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.