മലപ്പുറത്ത് നബിദിന ഘോഷയാത്രക്കിടെ മദ്റസ ഉസ്താദുമാർക്ക് ഓണപ്പുടവ സമ്മാനിച്ച് കുടുംബം

മലപ്പുറം: നബിദിന ഘോഷയാത്രക്കിടെ മദ്റസ ഉസ്താദുമാർക്ക് ഓണപ്പുടവ സമ്മാനിച്ച് കുടുംബം. മലപ്പുറം മേൽമുറി അധികാരത്തൊടിയിലാണ് സംഭവം. സുനിൽ കുമാറും കുടുംബവുമാണ് ഉസ്താദുമാർക്ക് ഓണപ്പുടവ സമ്മാനിച്ചത്.

എല്ലാ വർഷവും സുനിൽ കുമാറും കുടുംബവും നബിദിനത്തിന് മധുരം വിതരണം ചെയ്യാറുണ്ട്. ഇത്തവണ തിരുവോണവും നബിദിനവും ഒന്നിച്ചായതോടെ ഘോഷയാത്ര എത്തിയപ്പോൾ ഓണപ്പുടവയും നൽകുകയായിരുന്നു.

ഉസ്താദുമാർക്ക് ഓണപ്പുടവ സമ്മാനിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.

Tags:    
News Summary - Family gifted Onappudava to madrasa teachers at Malappuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.