നബിദിന റാലിയിൽ പങ്കെടുത്ത് വീട്ടിലെത്തിയ സമൂഹ്യ പ്രവർത്തകൻ കുഴഞ്ഞുവീണ് മരിച്ചു

കാസർകോട്: നബിദിന റാലിയിൽ പങ്കെടുത്ത് വീട്ടിലെത്തിയ സമൂഹ്യ പ്രവർത്തകൻ കുഴഞ്ഞുവീണ് മരിച്ചു. മേൽപറമ്പ കടവത്ത് സ്വദേശിയും നെല്ലിക്കുന്ന് ബങ്കരക്കുന്ന് കുദൂരിൽ താമസക്കാരനുമായ ഉബൈദുല്ല കടവത്ത് (63) ആണ് മരിച്ചത്.

നബിദിന പരിപാടിയിൽ പങ്കെടുക്കാൻ നെല്ലിക്കുന്ന് മുഹിയുദ്ധീൻ പള്ളിയിലേക്ക് പോയിരുന്നു. പിന്നീട് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് വീട്ടിൽ തിരിച്ചെത്തി. തുടർന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ചെമ്പിരിക്ക ഖാസിയായിരുന്ന സി.എം. അബ്ദുല്ല മൗലവിയുടെ മരണത്തെക്കുറിച്ച് അന്വേഷണം നടത്തുന്ന സമര സമിതിയുടെ മുന്നണിയിൽ പ്രവർത്തിച്ചിരുന്നു. എൻ.സി.പി ശരത് പവാർ വിഭാഗം കാസർകോട് ബ്ലോക്ക് മുൻ പ്രസിഡന്‍റും നിലവിൽ ജില്ല നിർവാഹക സമിതി അംഗമാണ്. ജില്ല ജനകീയ നീതി വേദിയടക്കം നിരവധി സംഘടനകളിലെ സജീവ സാന്നിധ്യമായിരുന്നു. ബങ്കരക്കുന്ന് കുദൂർ റോഡ് നവീകരണത്തിന് നിരന്തരം പ്രവർത്തിച്ചിരുന്നു. പ്രവാസിയായിരുന്ന ഇദ്ദേഹം പഴയ ബസ് സ്റ്റാൻഡിലെ ദർബാർ ഹോട്ടൽ ജീവനക്കാരനുമായിരുന്നു.

കടവത്തെ പരേതരായ അബ്ദുൽ റഹ്മാൻ - ബീഫാത്തിമ ദമ്പതികളുടെ മകനാണ്.
ഭാര്യ: ഫരീദ. മക്കൾ: ഉനൈഫ് (ഇന്‍റീരിയർ ഡിസൈനർ), അബ്ദുല്ല, അബൂബക്കർ സിദ്ധീഖ് (ഇരുവരും ദുബൈ). മരുമകൾ: ഷിഫാന.
സഹോദരങ്ങൾ: സുബൈർ, ഫാറുഖ്, മുനീർ, അക്ബർ, ഖദീജ, ഉമ്മു ഹലീമ, റഹ്മത്ത് ബീവി.
മയ്യിത്ത് നെല്ലിക്കുന്ന് മുഹിയുദ്ധീൻ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.

Tags:    
News Summary - Social activist ubaidulla kadavath collapse and dies at kasaragod

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.