തോട്ടപ്പള്ളി ഹാര്‍ബറില്‍ വള്ളങ്ങളില്‍ കോണ്ടുവന്ന പൂവാലന് ചെമ്മീന്‍ ചുമന്ന് കരയിലെത്തിക്കുന്ന തൊഴിലാളികള്‍
അമ്പലപ്പുഴ: ട്രോളിങ് നിരോധന സമയത്ത് ശക്തമായ കടലിനെ അവഗണിച്ച് കടലിൽ പോയ മത്സ്യ തൊഴിലാളികൾക്ക് നിരാശ മാത്രം ബാക്കി. മീന്‍ ലഭിക്കാത്തതും കിട്ടിയ മീനീന് വില കിട്ടാത്തതിനുംപുറമെ മുങ്ങിയ കപ്പലുകളിലെ കണ്ടയ്നറുകളിൽനിന്നുള്ള വസ്തുക്കൾ മൂലം വല നശിക്കുന്നതാണ് തൊഴിലാളികളെ അലട്ടുന്ന പുതിയ പ്രശ്നം.
ലക്ഷങ്ങള്‍ വിലയുള്ള വലയെറിഞ്ഞാൽ പാതി മുറിഞ്ഞ വലയുമായാണ് തീരത്തെത്തുന്നത്. വല മുറിയുന്നതോടെ കിട്ടിയ മീനും കടലില്‍ നഷ്ടപ്പെടും. കടലില്‍ ഒഴുകിനടക്കുന്ന കണ്ടെയ്നറുകളിലും അവയുടെ അവശിഷ്ടങ്ങളിലും കുടുങ്ങിയാണ് വല നശിക്കുന്നത്.
വല കണ്ടെയ്നറിലോ കപ്പലിൽ നിന്ന് വേർപെട്ട മറ്റു വസ്തുക്കളിലോ ഉടക്കുന്നതോടെ ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടാകുന്നത്. ഇതിന്റെ നഷ്ടം ആര് നികത്തുമെന്ന ചോദ്യവും അവശേഷിക്കുന്നു. തോട്ടപ്പള്ളി ഹാർബറിൽ നിന്നും ശനിയാഴ്ച പോയ പല വള്ളങ്ങൾക്കും പൂവാലന് ചെമ്മീനാണ് കിട്ടിയത്. ട്രോളിങ് സമയങ്ങളില്‍ നല്ല വിലയാണ് കിട്ടേണ്ടത്. എന്നാല്‍ തോട്ടപ്പള്ളി ഹാര്‍ബറില്‍ ശനിയാഴ്ച രാവിലെ കിലോക്ക് 200 രൂപ വരെ വില കിട്ടിയെങ്കിലും പിന്നീടത് 150 ആയി.
രണ്ടും മൂന്നും കുട്ട ചെമ്മീനാണ് പലര്‍ക്കും കിട്ടിയത്. ഇന്ധനം ഉള്‍പ്പെടെ 5000 മുതല്‍ 7000 രൂപ വരെ ചെലവ് വന്നു. രാജ്യന്തര വിപണിയിൽ കയറ്റുമതിക്ക് കോവിഡ് കാലത്തുണ്ടായ വിലക്ക് ചെമ്മീന്‍ ഇപ്പോഴും നിലനിൽക്കുന്നത് മൊത്തവ്യാപാരത്തെ ബാധിച്ചതാണ് മതിയായ വില കിട്ടാത്തതിന് കാരണം.
പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ആശ്രയമായ പൊന്തുവള്ളങ്ങളിലും നിരാശയാണ് ബാക്കി. തീരത്തോട് ചേര്‍ന്ന് മത്സ്യബന്ധനം നടത്തുന്ന ഇവര്‍ക്ക് രണ്ട് ദിവസമായി അധ്വാനത്തിന്റെ പ്രതിഫലം പൊലും കിട്ടുന്നില്ല. കിട്ടിയ മീനുമായി ദേശീയപാതയോരത്തെത്തിയാണ് വിറ്റഴിക്കുന്നത്. തോരാത്ത മഴയത്ത് മീന്‍ വാങ്ങാന്‍ ആരും എത്താത്തതും തിരിച്ചടിയാണ്.
അമ്പലപ്പുഴ: കടലിൽ അകപ്പെട്ട വസ്തുക്കൾ നീക്കം ചെയ്യാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാനസമിതി അംഗം കെ.എഫ്.തോബിയാസ് ആവശ്യപ്പെട്ടു. വള്ളങ്ങൾക്കും യന്ത്രങ്ങൾക്കും ഇൻഷുറൻസ് ഉണ്ടെങ്കിലും വലക്ക് ഏർപ്പെടുത്താൻ കമ്പനികൾ തയ്യാറാകുന്നില്ല. നശിച്ച വലയുടെ നഷ്ടപരിഹാരം നൽകാൻ സർക്കാർ തയ്യാറാകണം. കൂടാതെ വലക്കും ഇൻഷ്വറൻസ് സംവിധാനം ഏർപെടുത്താൻ നടപടി ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.