ചേര്‍ത്തല: കണ്ടമംഗലം രാജരാജേശ്വരി ക്ഷേത്രത്തില്‍ കാണിക്കവഞ്ചികള്‍ തകര്‍ത്ത് മോഷണം നടത്തിയവരെ മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടി പൊലീസ്. നഷ്ടപ്പെട്ട തുകയടക്കം ഇവരില്‍നിന്ന് കണ്ടെടുത്തു. വയലാര്‍ പഞ്ചായത്ത് ഒന്നാം വാര്‍ഡ് സഞ്ജയ് നിവാസില്‍ സഞ്ജയ് ബാബു (22), പ്രായപൂര്‍ത്തിയാകാത്ത പുതിയകാവ് സ്വദേശി എന്നിവരാണ് പിടിയിലായത്.
ഞായറാഴ്ച പുലര്‍ച്ച 2.30നു ശേഷമായിരുന്നു മോഷണം. ക്ഷേത്രത്തിനു മുന്നില്‍ ആനപ്പന്തലിലും വടക്കേനടയിലും സ്ഥാപിച്ചിരുന്ന കാണിക്കവഞ്ചികളാണ് തകര്‍ത്ത് പണം കവർന്നത്. കിഴക്കേ നടയിലെ കാണിക്കവഞ്ചി തകര്‍ക്കാന്‍ ശ്രമം നടന്നെങ്കിലും വിജയിച്ചില്ല.
രാവിലെ തന്നെ ക്ഷേത്രം അധികാരികള്‍ പട്ടണക്കാട് പൊലീസിനെ വിവരം അറിയിച്ചിരുന്നു. മോഷ്ടക്കളുടെ ചിത്രങ്ങള്‍ പതിഞ്ഞ സി.സി ടി.വി ദൃശ്യങ്ങളും കൈമാറിയിരുന്നു. ചിത്രങ്ങള്‍ വ്യക്തമല്ലെങ്കിലും ഇതുപയോഗിച്ചു പൊലീസ് നടത്തിയ പരിശോധനയിലാണ് മോഷ്ടാക്കളെ കുടുക്കിയത്. ഉച്ചക്ക് 12ന് മുമ്പ് മോഷണത്തിലുൾപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പുതിയകാവ് സ്വദേശിയെ വീട്ടില്‍നിന്നും പൊലീസ് പിടികൂടി. ഇയാളില്‍ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രാത്രി 11ഓടെ സഞ്ജയ് ബാബുവിനെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.