ആലപ്പുഴ: പുന്നമടക്കായലിൽ ആഗസ്റ്റ് 30ന് നടക്കുന്ന 71ാമത് നെഹ്റു ട്രോഫി ജലമേളയുടെ ഭാഗ്യചിഹ്നം നിശ്ചയിക്കാനുള്ള മത്സരത്തിലേക്ക് എൻട്രികൾ സമര്‍പ്പിക്കുന്നതിനുള്ള തീയതി നീട്ടി. ആഗസ്റ്റ് രണ്ടിന് വൈകിട്ട് അഞ്ച് വരെ എന്‍ട്രികള്‍ നൽകാം. എ-4 സൈസ് ഡ്രോയിങ് പേപ്പറിൽ മൾട്ടി കളറിലാണ് ഭാഗ്യചിഹ്നം തയാറാക്കേണ്ടത്. സൃഷ്ടികൾ മൗലികമായിരിക്കണം. എൻട്രികൾ അയക്കുന്ന കവറിൽ ‘71-ാമത് നെഹ്റു ട്രോഫി ജലമേള- ഭാഗ്യചിഹ്നമത്സരം’ എന്നു രേഖപ്പെടുത്തിയിരിക്കണം.
ഒരാൾക്ക് ഒരുഎൻട്രിയേ നൽകാനാകൂ. പേര്, മേൽവിലാസം, ഫോൺ നമ്പർ, ഇ-മെയിൽ എന്നിവ പ്രത്യേകം പേപ്പറിൽ എഴുതി എൻട്രിക്കൊപ്പം സമർപ്പിക്കണം. കമ്പ്യൂട്ടറിൽ തയാറാക്കിയ എൻട്രികളും സ്വീകരിക്കും. തെഞ്ഞെടുക്കപ്പെടുന്ന സൃഷ്ടിയ്ക്ക് 10,001 രൂപ സമ്മാനമായി നൽകും. വിലാസം: കൺവീനർ, നെഹ്റുട്രോഫി പബ്ലിസിറ്റി കമ്മിറ്റി, ജില്ല ഇൻഫർമേഷൻ ഓഫിസ്, സിവിൽ സ്റ്റേഷൻ, ആലപ്പുഴ-688001. ഫോൺ: 0477-2251349.
ആലപ്പുഴ: 71ാമത് നെഹ്റുട്രോഫി മത്സര വളളംകളിക്ക് മുന്നോടിയായി വിവിധ പ്രവൃത്തികൾക്കുള്ള ക്വട്ടേഷനുകളും താൽപര്യപത്രവും ആഗസ്റ്റ് ഒന്ന് ഉച്ചക്ക് 2.30 വരെ സമർപ്പിക്കാം. പന്തൽ പവലിയൻ, ഗാലറി, ബാരിക്കേഡ്, ഫെൻസിങ് തുടങ്ങിയ വിവിധ നിർമാണ പ്രവർത്തികൾക്കാണ് ക്വട്ടേഷനുകൾ ക്ഷണിച്ചത്.ക്വട്ടേഷൻ ഷെഡ്യൂൾ ആഗസ്റ്റ് ഒന്നിന് ഉച്ചക്ക് 12.30 വരെ വിതരണം ചെയ്യും. അന്നേദിവസം നാലിന് തുറക്കും. വിശദ വിവരം എക്സിക്യൂട്ടീവ് എൻജിനീയർ ആൻഡ് എൻ.ടി.ബി.ആർ ഇൻഫ്രാസ്ട്രക്ചർ കമ്മറ്റി കൺവീനർ, ഇറിഗേഷൻ ഡിവിഷൻ , മിനി സിവിൽ സ്റ്റേഷൻ ആലപ്പുഴ എന്ന വിലാസത്തിൽ ലഭിക്കും. ഫോൺ: 0477 2252212.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.