ആലപ്പുഴ: പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ചതിന് ദക്ഷിണ റെയിൽവേക്ക് 10,000രൂപ പിഴ.മാലിന്യം ശരിയായി സംസ്കരിക്കാതെ കുട്ടികൾ ഉൾപ്പെടെ നടന്നുപോകുന്ന വഴിയിൽ വലിച്ചെറിയുകയും സമീപത്തെ നീർച്ചാൽ മലിനമാക്കുകയും ചെയ്തുവെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ദക്ഷിണ റെയിൽവേ സീനിയർ സെക്ഷൻ എൻജിനീയറിൽനിന്ന് തുക ഈടാക്കാൻ ആലപ്പുഴ നഗരസഭ എൻഫോഴ്സ്മെന്റ് സ്ക്വാഡ് ശിപാർശ ചെയ്തു.
ബീച്ച് വാർഡിൽ ഇ.എസ്.ഐ വാടയ്ക്കൽ റോഡിന് കിഴക്ക് റെയിൽവേ ക്ലീനിങ് സ്റ്റേഷനുസമീപം ദിവസങ്ങൾ പഴകിയ ഭക്ഷണ അവശിഷ്ടങ്ങളും പ്ലാസ്റ്റിക് മാലിന്യവും നിക്ഷേപിക്കുന്നതായി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് നടപടി. ജോയന്റ് ബി.ഡി.ഒ കെ.ബി. അജയകുമാർ, മലിനീകരണ നിയന്ത്രണബോർഡ് ഉദ്യോഗസ്ഥൻ അഖിൽ, ശുചിത്വ മിഷൻ പ്രതിനിധി ഹരിതകമൽ, ഹെൽത്ത് ഇൻസ്പെക്ടർ കെ.എസ്. ഐവി എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.