പള്ളുരുത്തി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിൽ യുവാവിന് 40 വര്‍ഷം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷിച്ചു. പള്ളുരുത്തി തങ്ങള്‍ നഗര്‍ ഇല്ലത്ത് നഗര്‍ ലൈന്‍ കോളോത്ത് വീട്ടില്‍ അദിനാനെയാണ് (25) ശിക്ഷിച്ചത്. എറണാകുളം അഡീഷണല്‍ ഡിസ്ട്രിക്റ്റ് ആൻഡ് സെഷന്‍സ് (പോക്സോ) കോടതി ജഡ്ജ് കെ.എന്‍. പ്രഭാകരനാണ് വിധി പറഞ്ഞത്.
2017ല്‍ പള്ളൂരുത്തി തങ്ങള്‍ നഗറിലും 2019ല്‍ പെരുമ്പടപ്പിലും പെണ്‍കുട്ടിയെ എത്തിച്ച് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കുകയും തുടര്‍ന്ന് ഗര്‍ഭഛിദ്രം നടത്തുകയും ചെയ്തെന്നായിരുന്നു കേസ്. ആവര്‍ത്തിച്ച് പീഡിപ്പിച്ചതിന് 20 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും, പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയതിന് 20 വര്‍ഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷിച്ചത്.
രണ്ട് ശിക്ഷയും ചേര്‍ത്ത് ഒരുമിച്ച് അനുഭവിച്ചാല്‍ മതിയാകും. 2017ല്‍ അതീജിവിതയുടെ വീട് വൃത്തിയാക്കാനെത്തിയ പ്രതി പീഡിപ്പിക്കുകയായിരുന്നു. 2019ല്‍ അതിജീവിതയുടെ മാതാവ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ ആശുപത്രി പരിസരത്ത് പീഡിപ്പിച്ചു. തുടര്‍ന്ന് ഗര്‍ഭിണിയായ അതിജീവിതയെ ഗര്‍ഭഛിദ്രം നടത്തി. പള്ളുരുത്തി പൊലീസ് ഇന്‍സ്പെക്ടറായിരുന്ന എന്‍.എം. ജോയി മാത്യുവാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ പി.എ. ബിന്ദു ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.