ക​വ​ർ​ച്ച ന​ട​ന്ന വീ​ട് പൊ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു

മൊഗ്രാലിൽ വീട്ടിൽ നിന്ന് പണം കവർന്നു

കുമ്പള: മൊഗ്രാലിൽ വീട് കുത്തിത്തുറന്ന് കവർച്ച. മൊഗ്രാൽ കടപ്പുറത്തെ ടെമ്പോ ഡ്രൈവർ ബാസിത്തിന്റെ വീട്ടിലാണ് കവർച്ച. ഷെൽഫിൽ സൂക്ഷിച്ച 20,000 രൂപയാണ് കവർച്ച ചെയ്തത്. വീടുപൂട്ടി ബന്ധുവീട്ടിലേക്ക് പോയസമയത്തായിരുന്നു കള്ളൻ കയറിയത്. വ്യാഴാഴ്ച വീടുപൂട്ടി പോയ കുടുംബം വെള്ളിയാഴ്ച രാത്രി തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരമറിയുന്നത്.

കുമ്പള പൊലീസെത്തി അന്വേഷണമാരംഭിച്ചു. രണ്ടുമാസം മുമ്പ് പ്രദേശത്തെ മദ്റസ അധ്യാപകന്റെ റൂമിൽനിന്ന് 35,000 രൂപ മോഷണംപോയിരുന്നു. ആ കേസിന് ഇതുവരെ തുമ്പൊന്നുമുണ്ടായിട്ടില്ല. തുടർച്ചയായ മോഷണം പ്രദേശവാസികളിൽ ആശങ്കക്ക് കാരണമാക്കിയിട്ടുണ്ട്.

Tags:    
News Summary - Money stolen from house in Mogral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.