റോസുമല കുന്നിന്‍ചരുവില്‍ പടിഞ്ഞാറ്റതില്‍ വീട്ടില്‍ ശാന്തയുടെ കൃഷിയിടത്തില്‍ ആനക്കൂട്ടം കൃഷിനാശം
വരുത്തിയ നിലയില്‍
കുളത്തൂപ്പുഴ: കാട്ടാനക്കൂട്ടത്തിന്റെ ശല്യത്താല്‍ വലഞ്ഞ് റോസുമലയിലെ കര്‍ഷകര്‍. കഴിഞ്ഞ ഒരാഴ്ചയിലധികമായി നിരന്തരം കാട്ടാനക്കൂട്ടം ജനവാസമേഖലയിലെത്തി കൃഷിനാശം വരുത്തുകയാണെന്ന് നാട്ടുകാര്‍ പറഞ്ഞു.
റോസുമല കുന്നിന്‍ചരുവില്‍ പടിഞ്ഞാറ്റതില്‍ വീട്ടില്‍ ശാന്തയുടെ പുരയിടത്തിലെ കൃഷികളെല്ലാംതന്നെ കഴിഞ്ഞ രണ്ടുദിവസങ്ങളിലായി നാമാവശേഷമാക്കി.
കഴിഞ്ഞദിവസം പുലര്‍ച്ചവരെ കൃഷിയിടത്തില്‍ നിലയുറപ്പിച്ച ആനക്കൂട്ടം അഞ്ചോളം തെങ്ങുകളും ടാപ്പിങ് നടത്തുന്ന 15 മൂട് റബര്‍ മരങ്ങൾ, കുലച്ച ഏത്ത വാഴകൾ തുടങ്ങിയവയും നശിപ്പിച്ചു . വനംവകുപ്പിന്റെ സൗരോര്‍ജ വേലിയും കര്‍ഷകര്‍ സ്വന്തം നിലയില്‍ സ്ഥാപിച്ച കമ്പിയും പടക്കവും മറികടന്നാണ് ആനക്കൂട്ടം കൃഷിയിടത്തിലേക്കെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.