കുളത്തുപ്പുഴ: ശംഖിലി വനമേഖലയില്‍ നിന്ന് കുളത്തൂപ്പുഴയാര്‍ മറികടന്നെത്തിയ കാട്ടാനക്കൂട്ടം ജനവാസ മേഖലയിലെത്തി കൃഷിനാശം വരുത്തി. ചോഴിയക്കോട് മിൽപാലം പ്രദേശത്ത് കഴിഞ്ഞ രാത്രിയിലെത്തിയ കാട്ടാനക്കൂട്ടം നിരവധിപേരുടെ കൃഷിയിടങ്ങളിൽ വ്യാപക നാശമുണ്ടാക്കി.
മിൽപാലം ജിഷ്ണു വിലാസത്തിൽ ശിശുപാലന്, അഷ്ടമി ഭവനില്‍ ഗോപന്, ജിഷു വിലാസത്തിൽ സതി എന്നിവരുടെ പുരയിടത്തില്‍ പുലര്‍ച്ചവരെ നിലയുറപ്പിച്ച കാട്ടാനക്കൂട്ടം നിരവധി കായ്ഫലമുള്ള തെങ്ങുകൾ, കവുങ്ങുകൾ, വിളവെടുപ്പിനു പാകമായി വരുന്ന വിവിധയിനം വാഴകള്‍, പച്ചക്കറി കൃഷികള്‍ എന്നിവ നാമാവശേഷമാക്കി.
പുലര്‍ച്ചെ സമീപത്തെ പുരയിടത്തില്‍ റബര്‍ ടാപ്പിങ്ങിനായി തൊഴിലാളികൾ എത്തിയപ്പോഴാണ് ആനക്കൂട്ടത്തെ കണ്ടത്. നാട്ടുകാർ ബഹളം വെച്ചും പടക്കം പൊട്ടിച്ചും ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ ആനക്കൂട്ടത്തെ തുരത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.