പുനലൂർ: പുനലൂർ റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരനെ നായ കടിച്ചു. കണ്ണൂർ സ്വദേശി ബിജിതിനാണ് (32) കടിയേറ്റത്. ചൊവ്വാഴ്ച വൈകുന്നേരത്തോടെ കൊല്ലത്തേക്ക് പോകാൻ കൗണ്ടറിൽ നിന്നും ടിക്കറ്റ് എടുത്തു സ്റ്റേഷൻ മാസ്റ്ററുടെ കാര്യാലയത്തിന് മുന്നിൽ എത്തിയപ്പോഴാണ് നായ ആക്രമിച്ചത്.
ഇടതു കാലിന് പിൻഭാഗത്താണ് കടിയേറ്റത്. സംഭവം സ്റ്റേഷൻ മാസ്റ്ററെ അറിയിച്ചപ്പോൾ അവഗണിച്ചതായും അടിയന്തര ചികിത്സ ലഭ്യമാക്കിയില്ലെന്നും ബിജിത് ആരോപിച്ചു. സ്വന്തം നിലയിലാണ് ആശുപത്രിയിൽ എത്തിയാണ് പ്രാഥമിക ചികിത്സ നേടിയത്. അടുത്തിടെ സ്റ്റേഷനിൽ പെൺകുട്ടിയെ പാമ്പ് കടിച്ചിരുന്നു. വിഷപ്പാമ്പുകളെ കണ്ടെത്തുന്നതും പതിവാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.