പിടിയിലായ പ്രതികൾ
പുനലൂർ: മൂന്നേകാൽ കിലോയോളം കഞ്ചാവുമായി മൂന്ന് യുവാക്കളെ പുനലൂർ പൊലീസ് ഡാൻസാഫ് സംഘം അറസ്റ്റ് ചെയ്തു. ആയൂർ നീറായിക്കോട് അനന്തു ഭവനിൽ എസ്. അഖിൽ (22), എലിക്കോട് ആലഞ്ചേരി പുത്തൻവീട്ടിൽ സുജൻ സാം(22), ഇളമ്പൽ കോട്ടവട്ടം മാടപ്പാറ പുത്തൻ വീട്ടിൽ ഡി. ജോയൽ (21)എന്നിവരാണ് പിടിയിലായത്.
ബുധനാഴ്ച വൈകിട്ട് പുനലൂർ പട്ടണത്തിലെ എം.എൽ.എ റോഡിലൂടെ വാഹനത്തിൽ കഞ്ചാവ് കടത്തവെയാണ് ഇവർ പിടിയിലായത്. ബംഗളൂരുവിൽ നിന്നും എത്തിച്ചതാണ് കഞ്ചാവ്. വാഹനത്തിൽ രണ്ടു കെട്ടുകളായി ബാഗിനുള്ളിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. പുനലൂർ ഡാൻസാഫ് ടീം എസ്.ഐ ബാലാജി എസ്.കുമാറിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.