ചങ്ങനാശ്ശേരി: മാർക്കറ്റിന്റെ പുനരുദ്ധാരണത്തിന് അടിയന്തര റിപ്പോർട്ട് തേടി കേന്ദ്ര സർക്കാർ. കൊടിക്കുന്നിൽ സുരേഷ് എം.പി മാർക്കറ്റിന്റെ ശോച്യാവസ്ഥ പരിഹരിക്കാൻ ആധുനീകരണം വേണമെന്ന വിഷയം ലോക്സഭയിൽ ഉന്നയിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിൽനിന്ന് സംസ്ഥാന ചീഫ് സെക്രട്ടറി മുഖേന അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടത്.
വ്യവസായ വാണിജ്യ മന്ത്രാലയത്തിൽനിന്ന് സംസ്ഥാന ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിൽ മാർക്കറ്റിന്റെ നിലവിലുള്ള അവസ്ഥയും ആവശ്യമായ പുനരുദ്ധാരണ പ്രവർത്തനങ്ങളും ആധുനീകരണവും സംബന്ധിച്ച റിപ്പോർട്ട് തയാറാക്കി മന്ത്രാലയത്തിന് നൽകാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. അറിയിപ്പ് നഗര സെക്രട്ടറിക്ക് ലഭിച്ചു. മാർക്കറ്റ് വികസനം സംബന്ധിച്ച് പൊതുജനങ്ങളുടെയും മാർക്കറ്റിലെ സ്ഥാപന ഉടമകൾ, തൊഴിലാളികൾ എന്നിവരുടെയും അഭിപ്രായങ്ങൾ ശേഖരിച്ച് റിപ്പോർട്ട് നഗരസഭ മുഖേന സംസ്ഥാന സർക്കാർ സമർപ്പിക്കണമെന്ന് എം.പി പറഞ്ഞു. മാർക്കറ്റ് നവീകരണ നടപടികളിൽ അനുകൂല തീരുമാനം കേന്ദ്രസർക്കാറിന്റെ ഭാഗത്തുനിന്ന് ഉണ്ടാകാൻ വ്യവസായ വാണിജ്യ വകുപ്പ് മന്ത്രിയെ സന്ദർശിക്കുമെന്നും എം.പി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.