ചങ്ങനാശ്ശേരി: ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകൻ വിനോദ് ഭാസ്കരൻ (47) അന്തരിച്ചു. കരൾ രോഗത്തിന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.
കെ.എസ്.ആർ.ടി.സി ചങ്ങനാശ്ശേരി ഡിപ്പോയിലെ ബസ് കണ്ടക്‌ടറായ വിനോദ് ഭാസ്കരന്റെ ആശയമാണ് ലക്ഷക്കണക്കിന് രോഗികൾക്ക് ആശ്വാസമായ ബ്ലഡ് ഡോണേഴ്സ് കേരള എന്ന സൗജന്യ രക്തദാനസേനക്ക് തുടക്കമിട്ടത്. സംസ്ക്‌കാരം പിന്നീട് നടത്തും.
ചങ്ങനാശേരി പുഴവാത് മന്ദാരമംഗലം വീട്ടിൽ ഭാസ്‌കരൻ ഗോമതിയമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: ഉഷ. മക്കൾ: അനഘ, ആദിത്യൻ, ആദർശ്. സഹോദരങ്ങൾ: മനോജ്, സിനോജ്, ജിനോഷ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.