കെ.കെ. കൃഷ്ണന്റെ മൃതദേഹത്തിൽ കെ.കെ. രാഗേഷ്, പി. ജയരാജൻ തുടങ്ങിയ സി.പി.എം നേതാക്കൾ അഭിവാദ്യമർപ്പിക്കുന്നു

ചികിത്സയിലിരിക്കെ മരിച്ച ടി.പി വധക്കേസ് പ്രതി കെ.കെ. കൃഷ്ണന് ആദരാഞ്ജലി അർപ്പിച്ച് സി.പി.എം നേതാക്കൾ

പയ്യന്നൂർ: ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പത്താം പ്രതിയും സി.പി.എം ഒഞ്ചിയം മുൻ ഏരിയ കമ്മിറ്റി അംഗവുമായ കെ.കെ. കൃഷ്ണന് അന്തിമാഞ്ജലിയർപ്പിക്കാൻ സി.പി.എം നേതാക്കൾ മെഡിക്കൽ കോളജിലെത്തി.

കണ്ണൂർ ജില്ല സെക്രട്ടറി കെ.കെ. രാഗേഷ്, സംസ്ഥാന സമിതി അംഗങ്ങളായ പി. ജയരാജൻ, ടി.വി. രാജേഷ്, ജില്ല കമ്മിറ്റി അംഗം കെ. പത്മനാഭൻ തുടങ്ങിയവരാണ് വ്യാഴാഴ്ച വൈകീട്ട് കണ്ണൂർ ഗവ. മെഡിക്കൽ കോളജിലെത്തിയത്. മരണത്തിൽ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അനുശോചനം രേഖപ്പെടുത്തി.

യു.ഡി.എഫ് സർക്കാറിന്റെ ​വേട്ടക്കിടെയാണ് കൃഷ്ണന്റെ മരണമെന്ന് എം.വി. ഗോവിന്ദൻ ഫേസ് ബുക്കിൽ കുറിച്ചു. ജീവപര്യന്തം തടവിന് കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്നതിനിടെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഗവ. ​മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച കൃഷ്ണൻ വ്യാഴാഴ്ച രാവിലെയാണ് മരിച്ചത്.

Tags:    
News Summary - CPM leaders to greet K.K. Krishnan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.