ചങ്ങനാശ്ശേരി: വാഴപ്പള്ളിയിൽ എട്ടുപേരെ കടിച്ച തെരുവുനായ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. കുറ്റിശേരിക്കടവ് റോഡിൽ കൽക്കുളത്തുകാവിലും പരിസരപ്രദേശങ്ങളിലുമായിരുന്നു ആക്രമണം. മൃഗാശുപത്രിയിൽ നിരീക്ഷണത്തിലായിരുന്ന നായ് ശനിയാഴ്ച ചത്തു. തുടർന്നുനടന്ന പരിശോധനയിലാണ് പേ വിഷബാധ കണ്ടെത്തിയത്. പരിസരപ്രദേശങ്ങളിലുള്ളവർക്കാണ് നായുടെ കടിയേറ്റത്.
ആളുകൾ കുത്തിവെപ്പെടുത്തിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം. സ്കൂൾ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ വിദ്യാർഥികൾക്ക് നേരെയും ആക്രമണമുണ്ടായി. തുടർന്ന് ബുധനാഴ്ച രാവിലെ റോഡരികിൽ അവശനിലയിൽ കണ്ട നായെ പിടികൂടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.