മണിമലയാറ്റിലെ പഴയിടം കോസ് വേയിൽ അടിഞ്ഞ മാലിന്യം
പൊൻകുന്നം: കനത്തമഴയിൽ മലയോരമേഖലയിൽ നിന്ന് മണിമലയാറ്റിലൂടെ ഒഴുകിയെത്തിയ മാലിന്യം മുഴുവൻ പഴയിടത്ത് അടിഞ്ഞു. പഴയിടം കോസ് വേയിൽ തങ്ങി നിൽക്കുന്ന മാലിന്യം ദിവസങ്ങളോളം ഇനി പ്രദേശവാസികൾക്ക് ദുരിതമാകും. എല്ലാ മഴയിലും ഇവിടെ മാലിന്യം അടിഞ്ഞുകൂടുന്നത് നാട്ടുകാർക്ക് ദുസ്സഹമാകുകയാണ്. തടി, പ്ലാസ്റ്റിക്, വീടുകളിൽ നിന്ന് ഉപേക്ഷിക്കുന്ന പാഴ് വസ്തുക്കൾ, മണിമലയാറിന്റെ തീരത്തെ കടകളിൽനിന്ന് തള്ളുന്നവ തുടങ്ങി ടൺ കണക്കിന് മാലിന്യമാണ് എത്തുന്നത്.
നാട്ടുകാർ പരാതിപ്പെടുമ്പോൾ അധികൃതർ മാലിന്യം നീക്കാൻ ഏൽപ്പിക്കുന്നവർ പാലത്തിനടിയിലൂടെ ജെ.സി.ബി ഉപയോഗിച്ച് ഇവ മണിമലയാറ്റിലൂടെ തന്നെ ഒഴുക്കിവിടുകയാണ്.
ചിറക്കടവ്, മണിമല, എരുമേലി പഞ്ചായത്തുകളുടെ അതിർത്തിയായതിനാൽ ആരും കൃത്യമായ ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കുന്നില്ലെന്ന് പ്രദേശവാസികൾ പരാതിപ്പെടുന്നു.
പാലത്തിന് ഉയരം കുറവായതിനാൽ വെള്ളം നിറഞ്ഞ് ഒഴുകുമ്പോൾ തൂണുകളിൽ തട്ടിയാണ് ഇവ അടിയുന്നത്. വെള്ളം കൂടുമ്പോൾ പാഴ് വസ്തുക്കൾ അടിഞ്ഞുകിടക്കുന്നതിനാൽ പാലത്തിന് മുകളിലൂടെ കയറി ഒഴുകും. ഇതുമൂലം കൈവരികളും നാശത്തിന്റെ വക്കിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.