ചിറക്കടവ് പഞ്ചായത്തിൽ കാണപ്പെട്ട ആഫ്രിക്കൻ ഒച്ചുകളിലൊന്ന്
പൊൻകുന്നം: ചിറക്കടവ് ഗ്രാമ പഞ്ചായത്തിലെ 14 ,15 വാർഡിൽൽ ആഫ്രിക്കൻ ഒച്ചിന്റെ ശല്യം രൂക്ഷം. ആരോഗ്യവകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. ഇടയിരിക്കപ്പുഴ കുടുംബാരോഗ്യകേന്ദ്രത്തിലെ ഹെൽത്ത് സൂപ്പർവൈസർ അനിൽകുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അഭിലാഷ് തുടങ്ങിയവരാണ് പരിശോധന നടത്തിയത്.
ഇതിന്റെ ഭാഗമായി മുട്ടത്തുകവല എൻ.എസ്.എസ് കരയോഗം ഹാളിൽ പഞ്ചായത്തും കൃഷിഭവനും ചേർന്ന് ‘പ്രശ്നങ്ങളും നിയന്ത്രണ മാർഗങ്ങളും’ വിഷയത്തിൽ ബോധവത്കരണ ക്ലാസ് നടത്തി. ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സി.ആർ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് അംഗം അഡ്വ. ജയ ശ്രീധർ അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ എൻ.ടി. ശോഭന, പ്രജിത പ്രകാശ്, സിമി ഇബ്രാഹിം, അഭിലാഷ്, വിനോദ്, മനോജ്, ശ്രീജ മോഹൻ തുടങ്ങിയവർ പങ്കെടുത്തു. കൃഷി വിജ്ഞാൻ കേന്ദ്രം അസി. പ്രഫ. സ്മിത രവി ക്ലാസ് നയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.