ഡോപ നീറ്റ് സൗജന്യ ഓൺലൈൻ വെബിനാർ

കോഴിക്കോട്: നീറ്റ് 2026 പരീക്ഷക്ക് തയാറെടുക്കുന്ന വിദ്യാർഥികൾക്ക് ഡോപ സൗജന്യ ഓൺലൈൻ വെബിനാർ സംഘടിപ്പിക്കുന്നു. പരീക്ഷയെഴുതിയിട്ടും ലക്ഷ്യം കൈവരിക്കാനായിട്ടില്ലാത്ത സൂപ്പർ റിപ്പീറ്റേഴ്‌സ്, റി-റിപ്പീറ്റേഴ്‌സ്, പാർഷ്യൽ ഡ്രോപ്പൗട്ടേഴ്‌സ് എന്നിവർക്കാണ് ഈ സെഷൻ പ്രത്യേകിച്ച് തയാറാക്കിയിരിക്കുന്നത്.

പരീക്ഷയുടെ തീയതിവരെ വരുന്ന ദിവസങ്ങളെ എങ്ങനെ ഫലപ്രദമായി വിനിയോഗിക്കാം, പഠനത്തിലെ സ്ഥിരത എങ്ങനെ നിലനിർത്താം, ശരിയായ പദ്ധതി എങ്ങനെ രൂപപ്പെടുത്താം എന്നിവയെക്കുറിച്ച് വിദഗ്ധർ മാർഗനിർദേശം നൽകും.

ആഗസ്റ്റ് 17 രാത്രി 7.30ന് Zoom പ്ലാറ്റ്ഫോമിൽ ആയിരിക്കും വെബിനാർ. വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും സൗജന്യമായി പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും വിളിക്കുക: 9048832200.

Tags:    
News Summary - DOPA NEET free webinar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.