എബിലിറ്റി എന്‍ഹാന്‍സ്മെന്റ് കോഴ്സുകള്‍
സര്‍വകലാശാല സെന്റര്‍ ഫോര്‍ ഡിസ്റ്റൻസ് ആന്റ് ഓണ്‍ലൈന്‍ എജുക്കേഷന്‍ ഓണേഴ്സ് ബിരുദ വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന ഓണ്‍ലൈന്‍ എബിലിറ്റി എന്‍ഹാന്‍സ്മെന്റ് കോഴ്സുകളിലേക്ക് അപേക്ഷിക്കാം. ജര്‍മന്‍, ഫ്രഞ്ച്, തമിഴ് എന്നിവയാണ് കോഴ്സുകള്‍. സെമസ്റ്ററിന് 1500 രൂപയാണ് ഫീസ്. ഒരേസമയം ഒന്നിലധികം കോഴ്സുകള്‍ ചെയ്യാം.
സര്‍വകലാശാല അഫിലിയേറ്റഡ്, ഓട്ടോണമസ്, ഗ്രാജ്വേറ്റ് സ്കൂള്‍, യുജിസി അംഗീകാരമുള്ള സര്‍വകലാശാലകള്‍ എന്നിവിടങ്ങളിലെ നാലു വര്‍ഷ ഓണേഴ്സ് വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. ഈ വിഭാഗത്തില്‍ ഉള്‍പ്പെടാത്ത, പ്ലസ് ടൂ തത്തുല്യ എം.ജി സര്‍വകലാശാല അംഗീകരിച്ച യോഗ്യത നേടിയവരെയും പരിഗണിക്കും. പ്രായപരിധിയില്ല. cdoe.mgu.ac.in അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍: 0481 2731010, 9188918258, 9188918256, 8547852326.
ഡിപ്ലോമ കോഴ്സ്
ഇന്റര്‍നാഷണല്‍ ആന്റ് ഇന്റര്‍ യൂനിവേഴ്സിറ്റി സെന്റര്‍ ഫോര്‍ ഡിസെബിലിറ്റി സ്റ്റഡീസും (ഐയുസിഡിഎസ്) തിരുവനന്തപുരത്തെ കരുണാസായ് ഡി അഡിക്ഷന് ആന്റ് മെന്റല്‍ ഹെല്‍ത്ത് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും സംയുക്തമായി ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ മെന്റല്‍ ഹെല്‍ത്ത് ആന്റ് ഡിസബിലിറ്റി, ഡിപ്ലോമ ഇന്‍ ന്യൂറോസൈക്കോളജി ഓഫ് ഡിസബിലിറ്റി കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഒരു വര്‍ഷ കോഴ്സുകള്‍ക്ക് ഡിഗ്രിയാണ് യോഗ്യത.. ഫോണ്‍-9496101530, 8547165178 iucdsmgu@mgu.ac.in, karunasai.tvpm@gmail.com
പരീക്ഷാ തീയതി
എട്ടാം സെമസ്റ്റര്‍ ഐ.എം.സി.എ (2021 അഡ്മിഷന് റഗുലര്‍, 2020 അഡ്മിഷന് സപ്ലിമെന്ററി) പരീക്ഷകള്‍ 20 മുതല്‍ നടക്കും. രണ്ടും മൂന്നും സെമസ്റ്റര്‍ സിബിസിഎസ്എസ് (2013 മുതല്‍ 2016 വരെ അഡ്മിഷനുകള്‍ മെഴ്സി ചാന്‍സ്) യു.ജി പരീക്ഷകള്‍ 18 മുതല്‍ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.