രജിസ്റ്റര്‍ ചെയ്യാം
കോട്ടയം: മഹാത്മാഗാന്ധി സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളില്‍ ഓണേഴ്സ് ബിരുദ പ്രോഗ്രാമുകളില്‍ പ്രവേശനത്തിനുള്ള അവസാന അലോട്ട്മെന്റിന് ചൊവ്വാഴ്ച വരെ ഓണ്‍ലൈനില്‍ (cap.mgu.ac.in)രജിസ്റ്റര്‍ ചെയ്യാം.
പി.ജി, ബി.എഡ്
സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളില്‍ ബിരുദാനന്തരബിരുദ, ബി.എഡ് പ്രോഗ്രാമുകളില്‍ പ്രവേശനത്തിനുള്ള അവസാന അലോട്ട്മെന്റിന് ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
സപ്ലിമെന്ററി അലോട്ട്മെന്റിന് ശേഷവും പ്രവേശനം ലഭിക്കാത്തവര്‍ക്കും ഇതുവരെ അപേക്ഷിക്കാന്‍ കഴിയാത്തവര്‍ക്കും cap.mgu.ac.in ചൊവ്വ, ബുധൻ ദിവസങ്ങളിൽ രജിസ്ട്രേഷന് നടത്താം. നിലവില്‍ പ്രവേശനം എടുത്തവര്‍ക്ക് അവസാന അലോട്ട്മെന്റിനായി അപേക്ഷിക്കാന്‍ കഴിയില്ല. റാങ്ക് ലിസ്റ്റ് 14ന് പ്രസിദ്ധീകരിക്കും. ലിസ്റ്റില്‍ ഉള്‍പ്പെടുന്നവര്‍ കോളജുകളുമായി ബന്ധപ്പെട്ട് 16ന് മുമ്പ് പ്രവേശനം നേടണം.
വാക്-ഇന്‍-ഇന്റര്‍വ്യൂ ഇന്ന്
സര്‍വകലാശാലയിലെ ഗ്രാജ്വേറ്റ് സ്കൂളില്‍ അസി. പ്രഫസര്‍ തസ്തികയില്‍ കരാര്‍ നിയമനത്തിനുള്ള വാക്-ഇന്‍-ഇന്റര്‍വ്യൂ ചൊവ്വാഴ്ച വൈസ് ചാന്‍സലറുടെ ചേംബറില്‍ നടക്കും. ഇംഗ്ലീഷ് (വിശ്വകര്‍മ്മ), ഹിന്ദി (ഓപ്പണ്‍വിഭാഗം) വിഷയങ്ങളിലെ ഒന്നുവീതം ഒഴിവുകളിലേക്കാണ് അഭിമുഖം. യു.ജി.സി നിഷ്കര്‍ഷിക്കുന്ന യോഗ്യതകളുള്ളവരെയാണ് പരിഗണിക്കുന്നത്.
കോളജുകളില്‍നിന്നും സര്‍വകലാശാലകളില്‍നിന്നും വിരമിച്ച അധ്യാപകര്‍ക്കും പങ്കെടുക്കാം. പ്രായം ഈ വര്‍ഷം ജനുവരിയില്‍ 70 വയസ് കവിയരുത്. 2026 ഏപ്രില്‍ 15 വരെയാണ് നിയമനം. താത്പര്യമുള്ളവര്‍ വെബ്സൈറ്റില്‍നിന്നും ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച അപേക്ഷാഫോറവും യോഗ്യതാ രേഖകളുടെ അസ്സലും പകര്‍പ്പുകളുമായി നിശ്ചിതസമയത്തിന് ഒരുമണിക്കൂര്‍ മുമ്പ് എത്തണം.
പരീക്ഷക്ക് അപേക്ഷിക്കാം
നാലാം സെമസ്റ്റര്‍ എം.എഡ് (സ്പെഷല്‍ എജുക്കേഷന്‍-ഇന്റലക്ച്വല്‍ ഡിസെബിലിറ്റി) രണ്ടുവര്‍ഷ 2023 അഡ്മിഷന് റഗുലര്‍, 2021,2022 അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2020 അഡ്മിഷന് ആദ്യ മെഴ്സി ചാന്‍സ്, 2019 അഡ്മിഷന് രണ്ടം മെഴ്സി ചാന്‍സ്) പരീക്ഷകള്‍ ആഗസ്റ്റ് 27 മുതല്‍ നടക്കും. 12 വരെ ഫീസടച്ച് അപേക്ഷിക്കാം. ഫൈനോടുകൂടി 13 വരെയും സൂപ്പര്‍ ഫൈനോടുകൂടി 14 വരെയും അപേക്ഷ സ്വീകരിക്കും.
പരീക്ഷാഫലം
മൂന്നാംസെമസ്റ്റര്‍ എം.എസ്.സി ഡേറ്റ സയന്‍സ് (2023 അഡ്മിഷന് തോറ്റവര്‍ക്കുള്ള സ്പെഷല്‍ റീഅപ്പിയറന്‍സ് ഏപ്രില്‍ 2025) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനക്കും ആഗസ്റ്റ് 23വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം. വിവരങ്ങള്‍ studentportal.mgu.ac.in ല്‍.
പരീക്ഷാകേന്ദ്രം അനുവദിച്ചു
ആഗസ്റ്റ് 25ന് ആരംഭിക്കുന്ന യു.ജി സെമസ്റ്റര്‍ (2009ന് മുമ്പുള്ള അഡ്മിഷനുകള്‍ അവസാന സ്പെഷല്‍ മെഴ്സി ചാന്‍സ്) പരീക്ഷകള്‍ക്ക് കേന്ദ്രങ്ങള്‍ അനുവദിച്ചു. വിശദവിവരങ്ങള്‍ വെബ് സൈറ്റില്‍. വിദ്യാർഥികള്‍ രജിസ്റ്റര്‍ചെയ്ത സെന്ററില്‍നിന്നും ഹാള്‍ടിക്കറ്റ് വാങ്ങി അനുവദിച്ചിരിക്കുന്ന കോളജില്‍ പരീക്ഷക്ക് ഹാജരാകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.