കോഴിക്കോട്: കോർപറേഷനിൽ സി.പി.എം നേതൃത്വം ഗൂഢാലോചന നടത്തി വോട്ടെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് മുസ്‍ലിംലീഗ് നേതാക്കൾ.കോഴിക്കോട് കോർപറേഷനിലെ വോട്ടർപട്ടിക ആരോപണത്തിൽ ഉദ്യോഗസ്ഥർക്കെതിരെയും രാഷ്ട്രീയ നേതൃത്വത്തിനെതിരെയും ക്രിമനിൽ കുറ്റം ചുമത്തണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
പലർക്കും ഒന്നിലധികം വോട്ടുണ്ടെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷനും കോർപറേഷൻ സെക്രട്ടറിക്കും പരാതി നൽകിയിട്ടുണ്ടെന്നും ലീഗ് നേതാവ് എം.എ. റസാഖ് മാസ്റ്റർ കൂട്ടിച്ചേർത്തു. മാറാട് വാർഡിലെ 49ാം നമ്പർ കെട്ടിടത്തിന്റെ വിലാസത്തിലാണ് 327 വോട്ടർമാരെ ചേർത്തിരിക്കുന്നത്. ഇത് സി.പി.എം നിയന്ത്രണത്തിലുള്ള ബാങ്ക് പ്രവർത്തിക്കുന്ന വാണിജ്യ കെട്ടിടമാണെന്നും അതിൽ എങ്ങനെ ഇത്രയും പേരെ ഉൾപ്പെടുത്തിയതെന്നും മുസ്‍ലിം ലീഗ് നേതാക്കൾ ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.