കോഴിക്കോട് ഗവ. കോളജ് ഹിന്ദി വിഭാഗം പ്രേംചന്ദ് ജയന്തിയോടനുബന്ധിച്ച് സംഘടിപ്പിച്ച പ്രശ്നോത്തരി മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ പാലോറ എച്ച്. എസ്.എസ് ടീമിന് പ്രിൻസിപ്പൽ ഡോ. പ്രിയ ഉപഹാരം നൽകുന്നു

പ്രേംചന്ദ് ജയന്തി ആഘോഷം

കോഴിക്കോട്: കോഴിക്കോട് ഗവ. ആർട്സ് ആൻഡ് സയൻസ് കോളജ് ഹിന്ദി വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ പ്രേംചന്ദ് ജയന്തി ആഘാഷിച്ചു. പരിപാടിയുടെ ഭാഗമായി ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി അഖില കേരള പ്രേംചന്ദ് പ്രശ്നോത്തരി 'മാനസരോവർ' മത്സരം സംഘടിപ്പിച്ചു. പ്രിൻസിപ്പൽ ഡോ. പ്രിയ ഉദ്ഘാടനം ചെയ്തു. ഹിന്ദി പഠന വിഭാഗം മുൻ മേധാവി ഡോ. ഇ. മിനി മുഖ്യാഥിതിയായി.

ഹിന്ദി വകുപ്പ് മേധാവി ഡോ. കെ. ഭാർഗവൻ അധ്യക്ഷത വഹിച്ചു. ഡോ. എ.പി. സലീജ, ഡോ. രശ്മി കൃഷ്ണൻ എന്നിവർ സംസാരിച്ചു. പ്രോഗ്രാം കൺവീനർ കെ.ഇ. ശറഫുന്നിസ നന്ദി പറഞ്ഞു . പ്രശ്നോത്തരി മത്സരത്തിൽ പാലോറ എച്ച്. എസ്. എസ്, തളി സാമൂതിരി എച്ച്. എസ്.എസ്, ഗവ. ഗണപത് ഗേൾസ് എച്ച്.എസ്.എസ് ടീമുകൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി.



Tags:    
News Summary - Premchand Jayanti Celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.