ചാവക്കാട്: ജില്ലയില്‍ ഏറ്റവും അധികം വിനോദ സഞ്ചാരികള്‍ എത്തുന്ന ചാവക്കാട് ബീച്ചിന്റെ വികസനത്തിനായി ടൂറിസം വകുപ്പ് 91 രൂപ അനുവദിച്ച് ഉത്തരവായി. വിനോദ സഞ്ചാരവകുപ്പ് ഡയറക്ടര്‍ ശിഖ സുരേന്ദ്രനാണ് തുക അനുവദിച്ച് ഉത്തരവിറക്കിയത്.
ചാവക്കാട് ഡെസ്റ്റിനേഷന്‍ മാനേജ്മെന്റ് കൗണ്‍സില്‍ ചെയര്മാന് കൂടിയായ എന്‍.കെ. അക്ബര്‍ എം.എൽ.എ ടൂറിസം മന്ത്രി മുഹമ്മദ് റിയാസിന് നല്കിയ അഭ്യർഥന പ്രകാരമാണ് തുക അനുവദിച്ചത്.
കുട്ടികളുടെ കളി ഉപകരണങ്ങള്‍, ഭിന്നശേഷി സൗഹൃദ റാമ്പ്, സെല്‍ഫി പോയന്റ്, ലാൻഡ് സ്കേപ്പിങ്, കിയോസ്ക്, ഹാൻഡ് റെയില്‍, ടിക്കറ്റ് കൗണ്ടര്‍ തുടങ്ങി വിവിധ പദ്ധതികള്‍ ഉള്‍പ്പെടുത്തിയാണ് അനുമതി ലഭിച്ചിട്ടുള്ളത്. വാഹന പാര്‍ക്കിങ്ങിനായി കലക്ടര്‍ ടൂറിസം വകുപ്പിന് ഭൂമി അനുവദിച്ച് നേരത്തേ ഉത്തരവിറക്കിയിരുന്നു. ചാവക്കാട് നഗരസഭയും ചാവക്കാട് ഡെസ്റ്റിനേഷന്‍ മാനേജ്മെന്റ് കൗണ്‍സിലും സംയുക്തമായി ‘തീരപ്പെരുമ’ പേരില്‍ വിപുലമായ ഓണാഘോഷപരിപാടി ചാവക്കാട് ബീച്ചില്‍ സംഘടിപ്പിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.