അനസ്
ചാവക്കാട്: കാറും മൊബൈൽ ഫോണും പണവും കവർച്ച ചെയ്ത കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. കോട്ടപ്പുറം തെരുവത്ത് റംളാൻ അനസിനെയാണ് (36) ചാവക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. ജനുവരി ആറിന് ഉച്ചക്ക് 1.30ന് ചാവക്കാട് കോടതിയുടെ മുൻവശം വെച്ചാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. അറസ്റ്റിലായ അനസും കണ്ടാലറിയാവുന്ന മറ്റു രണ്ടുപേരും ചേർന്നാണ് കൃത്യം നടത്തിയത്.
അന്നകര സ്വദേശി വടേരി വീട്ടിൽ രതീഷും ഭാര്യയും ചാവക്കാട് കോടതിയിൽ പരാതി നൽകാൻ വേണ്ടി എത്തിയതായിരുന്നു. വക്കീലിനെ കാത്ത് കാറിലിരിക്കുകയായിരുന്ന ഇരുവരെയും ബലമായി കാറിൽ നിന്നിറക്കി എർട്ടിഗ കാറും കാറിലുണ്ടായിരുന്ന 49,000 രൂപയും രതീഷിന്റെ കൈയിലുണ്ടായിരുന്ന മൊബൈൽ ഫോണുമായി പ്രതികൾ കടന്നു കളയുകയായിരുന്നു.
സാക്ഷികളില്ലാത്ത കേസിൽ ശാസ്ത്രീയമായ പരിശോധനകളിലൂടെയാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. മറ്റു പ്രതികൾക്ക് വേണ്ടിയുള്ള അന്വേഷണം ശക്തമാക്കിയതായി പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.