ഗൂഡല്ലൂർ ചുങ്കം റൗണ്ടാനയിലെ ഹൈമാസ്റ്റ് വിളക്കിനു താഴെഭാഗത്തെ പുൽത്തകിടിയിൽ വിവിധയിനം പൂച്ചെടികൾ നടുന്ന സെക്രട്ടറി എസ്.കെ ജംഷീദ്
ഗൂഡല്ലൂർ: ലയൺസ് ക്ലബ് ഓഫ് ഗുഡല്ലൂർ, ഗുഡല്ലൂർ മുനിസിപ്പാലിറ്റിയുമായി സഹകരിച്ച് ഗൂഡല്ലൂരിൽ നഗര ഹരിതവത്കരണ കാമ്പയിൻ വിജയകരമായി നടത്തി. ഗൂഡല്ലൂർ ചുങ്കം റൗണ്ടാനയിലെ ഹൈമാസ് വിളക്കിനു താഴെഭാഗത്തെ പുൽത്തകിടിൽ വിവിധയിനം പൂച്ചെടികൾ നടീൽ ഹരിതാഭമാക്കി.
ആരോഗ്യകരമായ ജീവിതശൈലി, ഹരിത നഗരം, ശുദ്ധവായു എന്നിവയെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുകയെന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യമെന്ന് ഭാരവാഹികൾ പറഞ്ഞു. ഭാവിയിലും ലയൺസ് ക്ലബ് ഓഫ് ഗുഡല്ലൂരിന്റെ സംരംഭങ്ങൾക്ക് എപ്പോഴും പിന്തുണ നൽകുമെന്ന് ഗൂഡല്ലൂർ മുനിസിപ്പാലിറ്റി കമീഷണർ പറഞ്ഞു. ലയൺ അഡ്വ. സി.പി. അനുഷിനാൻ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.