തിരുവല്ല: നിയന്ത്രണം വിട്ട ഓട്ടോറിക്ഷ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന കാൽനടയാത്രക്കാരൻ മരിച്ചു. മഞ്ഞാടി ആമല്ലൂർ പ്ലാന്തറ വീട്ടിൽ പി സി ജേക്കബ് (രാജു, 62) ആണ് മരിച്ചത്. ഈ മാസം അഞ്ചാം തീയതി ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ മഞ്ഞാടി ജങ്ഷന് സമീപമായിരുന്നു അപകടം.
വീട്ടുസാധനങ്ങൾ വാങ്ങി നടന്നു പോകവേ തിരുവല്ല ഭാഗത്തു നിന്നും എത്തിയ ഓട്ടോറിക്ഷ ജേക്കബിനെ പിന്നിൽ നിന്നും ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകട ശേഷം ഓട്ടോ നിർത്താതെ പോയി. തലക്ക് ഗുരുതര പരിക്കേറ്റ ഇയാളെ സംഭവം കണ്ട നാട്ടുകാർ ചേർന്ന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയ ജേക്കബ് വ്യാഴാഴ്ച രാവിലെയാണ് മരണപ്പെട്ടത്.
സി.സി.ടി.വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഓട്ടോറിക്ഷ തിരിച്ചറിഞ്ഞ പൊലീസ്, ഡ്രൈവർ കവിയൂർ സ്വദേശിയായ അരുണിനെതിരെ കേസ് എടുത്തു. ഓട്ടോറിക്ഷയും കസ്റ്റഡിയിൽ എടുത്തു. കൂലിപ്പണിക്കാരൻ ആയിരുന്നു മരിച്ച ജേക്കബ്. സംസ്കാരം ശനിയാഴ്ച 11ന് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം സെൻറ് ജോൺ മർത്തോമ പള്ളിയിൽ നടക്കും. ഭാര്യ: അമ്മിണി ജേക്കബ്. മക്കൾ: അജു പി. ജേക്കബ്, സോജു പി. ജേക്കബ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.