തിരുവനന്തപുരം: ഓണത്തിന് ശേഷം മിൽമ പാൽ വില വർധിപ്പിക്കും. മില്‍മ പാലിന് ലിറ്ററിന് നാല് മുതല്‍ അഞ്ച് രൂപ വരെ വര്‍ധിപ്പിക്കാന്‍ സാധ്യത. സെപ്റ്റംബർ 15ന് ചേരുന്ന ഫെഡറേഷന് യോഗത്തിലായിരിക്കും അന്തിമ തീരുമാനം. ഉൽപാദന ചെലവ് ഗണ്യമായി വർധിച്ചതിനെ തുടർന്ന് ഒരു വർഷമായി ക്ഷീരകർഷകർ പാൽവില വർധിപ്പിക്കണമെന്ന ആവശ്യം ഉന്നയിക്കുകയാണ്. 2022 ഡിസംബറിലാണ് മിൽമ പാലിന് ലിറ്ററിന് ആറ് രൂപ വർധിപ്പിച്ച് 52 രൂപയാക്കിയത്.
ഉല്പാദന ചെലവിലെ വര്‍ധനവും കര്‍ഷകര്‍ക്ക് കൂടുതല്‍ താങ്ങുവില നല്‍കേണ്ടതുമാണ് തീരുമാനത്തിന് പിന്നിലെന്ന് മില്‍മ വ്യക്തമാക്കി. പാല് സംഭരണത്തില്‍ വലിയ ഇടിവുണ്ടായിട്ടുണ്ടെന്നും അതിനാല്‍ കര്‍ഷകരില്‍ നിന്ന് കൂടുതല്‍ പാല് സംഭരിക്കുന്നതിന് വില വര്‍ധിപ്പിക്കേണ്ടത് ആവശ്യമാണെന്നും മില്‍മ അധികൃതര്‍ പറഞ്ഞു. നിലവിലെ വില വര്‍ധനവ് നടപ്പിലാക്കുന്നതിലൂടെ കര്‍ഷകര്‍ക്ക് കൂടുതല്‍ വരുമാനം ഉറപ്പാക്കാന്‍ കഴിയും എന്നാണ് മില്‍മയുടെ പ്രതീക്ഷ.
പാല് ഉല്പാദനം സംസ്ഥാനത്ത് അനുദിനം കുറഞ്ഞു വരുന്നു. കാലാവസ്ഥ വ്യതിയാനവും മറ്റ് രോഗങ്ങളും കാരണം ക്ഷീര കര്‍ഷക മേഖല സാമ്പത്തികമായി ബുദ്ധിമുട്ടിലാണ്. ആഭ്യന്തര ഉപഭോഗം നിറവേറ്റാന്‍ മറ്റ് സംസ്ഥാനങ്ങളെ കൂടുതലായി ആശ്രയിക്കേണ്ട സ്ഥിതിയാണ്. ക്ഷീരകർഷകർക്ക് ഓണത്തിന് മിൽമ 4.8 കോടി രൂപയുടെ ഇൻസെന്റീവ് നൽകും. ഈ സാമ്പത്തിക വർഷത്തിൽ ആദ്യമായാണ് ഇൻസെന്റീവ് നൽകുന്നത്. ജൂലൈ മുതൽ കർഷകർ നൽകിയ പാലിന് ലിറ്ററിന് നാല് രൂപയും സഹകരണ സംഘങ്ങൾക്ക് ഒരു രൂപയും ഉൾപ്പെടെ ആറ് രൂപ അധികം നൽകാൻ തീരുമാനിച്ചു.കഴിഞ്ഞ വര്‍ഷം 39.6 കോടി ലാഭമുണ്ടാക്കി. ഇതില്‍ 85 ശതമാനം ക്ഷീരകര്‍ഷകര്‍ക്ക് ഇന്‍സെന്റീവായി നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.