ഫറോക്ക് പുതിയ പാലത്തിൽ ബസ്​ കാറിലിടിച്ച്​ ഒരുമരണം

ഫറോക്ക്: ദേശീയപാതയിലെ ഫറോക്ക് പുതിയ പാലത്തിൽ നിയന്ത്രണം വിട്ട കെ.എസ്.ആർ.ടി.സി ബസ് രണ്ടു കാറുകളിൽ ഇടിച്ച് വൻ അപകടം. കാർ യാത്രക്കാരിൽ ഒരാൾ മരിച്ചു. കൊണ്ടോട്ടി സ്വദേശി മുഹമ്മദ് ബഷീർ(60) ആണ് മരിച്ചത്.

എട്ട് പേർക്ക് പരിക്കേറ്റതയാണ് വിവരം. അമിത വേഗത്തിൽ എത്തിയ കെ.എസ്.ആർ.ടി.സി ബസ് കാറുകളിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റി. പുതിയ പാലം വഴിയുള്ള വാഹനഗതാഗതം പൂർണമായും സ്തംഭിച്ചു. വാഹനങ്ങൾ ഫറോക്ക് പഴയപാലം വഴി തിരിച്ച വിടുകയാണ്.

Tags:    
News Summary - One dead after bus hits car on feroke Bridge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.