കോട്ടയം: വൈക്കത്തെ കാട്ടിക്കുന്നിൽ വേമ്പനാട്ട് കായലിൽ വള്ളം മറിഞ്ഞു ഒരാളെ കാണാതായി. പാണാവള്ളി സ്വദേശി കണ്ണനെയാണ് കാണാതായത്. 30 പേർ വള്ളത്തിൽ ഉണ്ടായിരുന്നു എന്നാണ് വിവരം. മരണവീട്ടിൽ പോയി മടങ്ങിയ സംഘമാണ് അപകടത്തിൽ പെട്ടത്.
പാണാവള്ളിയിൽ നിന്ന് കാട്ടിക്കുന്നിലെ മരണാനന്തര ചടങ്ങ് നടക്കുന്ന വീട്ടിലേക്ക് പോയ വള്ളമാണ് മറിഞ്ഞത്. ചെമ്പിനടുത്ത് തുരുത്തേൽ എന്ന സ്ഥലത്ത് മരണാനന്തര ചടങ്ങിൽ പങ്കെടുത്തതിനു ശേഷം മടങ്ങിയവരാണ് വള്ളത്തിൽ ഉണ്ടായിരുന്നത്.
ഒരാൾ ഒഴികെ എല്ലാവരെയും രക്ഷപെടുത്തിയതായി അറിയുന്നു. കാണാതായ ആൾക്കായി തിരച്ചിൽ തുടരുകയാണ്. പരിക്കേറ്റവരെ വൈക്കത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കരയിൽ നിന്ന് അധികം ദൂരെ അല്ല വള്ളം മറിഞ്ഞത്. അപകടസമയത്ത് ശക്തമായ കാറ്റും മഴയും ഉണ്ടായിരുന്നു. പലരും നീന്തിക്കയറിയാണ് രക്ഷപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.