മ​ല​യാ​ളി ക​ന്യാ​സ്ത്രീ​ക​ളു​ടെ അ​റ​സ്റ്റ്; പ്രതിനിധി സംഘത്തെ അയക്കുമെന്ന് ബി.ജെ.പി

തി​രു​വ​ന​ന്ത​പു​രം: ഛത്തി​സ്ഗ​ഢി​ലെ മ​ല​യാ​ളി ക​ന്യാ​സ്ത്രീ​ക​ളു​ടെ അ​റ​സ്റ്റ് ബി.​ജെ.​പി സം​സ്ഥാ​ന ഘ​ട​കം ഗൗ​ര​വ​ത്തോ​ടെ കാ​ണു​ന്ന​താ​യും പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​ന് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​നൂ​പ് ആ​ന്‍റ​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​തി​നി​ധി സം​ഘം ചൊ​വ്വാ​ഴ്ച റാ​യ്പൂ​രി​ലേ​ക്ക് പോ​കു​മെ​ന്നും ദേ​ശീ​യ നി​ര്‍വാ​ഹ​ക സ​മി​തി അം​ഗം പി.​കെ. കൃ​ഷ്ണ​ദാ​സ് വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

പ്ര​ധാ​ന​മ​ന്ത്രി, ആ​ഭ്യ​ന്ത​ര മ​ന്ത്രി, ഛത്തി​സ്‌​ഗ​ഢ് മു​ഖ്യ​മ​ന്ത്രി എ​ന്നി​വ​രു​മാ​യി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ സം​സാ​രി​ച്ചു. ക്രൈ​സ്ത​വ സ​ഭ നേ​താ​ക്ക​ളെ​യും അ​റ​സ്റ്റി​ലാ​യ ക​ന്യാ​സ്ത്രീ​ക​ളു​ടെ കു​ടും​ബാം​ഗ​ങ്ങ​ളെ​യും ബി.​ജെ.​പി സം​സ്ഥാ​ന നേ​തൃ​ത്വം ബ​ന്ധ​പ്പെ​ട്ടി​ട്ടു​ണ്ട്. പ്ര​ശ്‌​ന പ​രി​ഹാ​ര​ത്തി​ന് എ​ല്ലാ സ​ഹാ​യ​ങ്ങ​ളും ഉ​റ​പ്പ് ന​ല്‍കി​യി​ട്ടു​ണ്ട്. നാ​ര്‍ക്കോ​ട്ടി​ക് ജി​ഹാ​ദ് തു​റ​ന്ന് പ​റ​ഞ്ഞ​തി​ന് പാ​ല ബി​ഷ​പ്പി​നെ​തി​രെ കേ​സെ​ടു​ത്ത​വ​രാ​ണ് സി.​പി.​എ​മ്മെ​ന്ന് ഓ​ര്‍ക്ക​ണ​മെ​ന്നും കൃ​ഷ്ണ​ദാ​സ് പ​റ​ഞ്ഞു.

സഭക്ക് കീഴിലെ സ്ഥാപനങ്ങളിലേക്ക് ജോലിക്കായി മൂന്ന് പെൺകുട്ടികളെ കൂട്ടിക്കൊണ്ടുപോകാൻ വന്ന കന്യാസ്ത്രീകളെ ഛത്തീസ്ഗഢിലെ ദുർഗിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. മനുഷ്യക്കടത്ത്, നിർബന്ധിത മതപരിവർത്തനം എന്നിവ ആരോപിച്ചാണ് ബജ്റംഗ്ദൾ പ്രവർത്തകർ ദുർഗ് റെയിൽവേ സ്റ്റേഷനിൽ ഇവരെ തടഞ്ഞു വെച്ചത്.ബജ്‌റംഗ്ദൾ പ്രവർത്തകൻ നൽകിയ പരാതിയെത്തുടർന്ന് റെയിൽവേ സ്റ്റേഷനിൽ നിന്ന് കന്യാസ്ത്രീകളായ പ്രീതി മെറി, വന്ദന ഫ്രാൻസിസ് എന്നിവരെയും സുകമാൻ മാണ്ഡവി എന്ന വ്യക്തിയെയും അറസ്റ്റ് ചെയ്യുകയായിരുന്നു.

സ്ത്രീകളുടെയും പെൺകുട്ടികളുടെയും സുരക്ഷയെക്കുറിച്ചുള്ള വിഷയത്തെ രാഷ്ട്രീയവൽക്കരിക്കുന്നത് നിർഭാഗ്യകരമാണെന്നാണ് അറസ്റ്റിൽ ഛത്തീസ്ഗഢ് മുഖ്യമന്ത്രി വിഷ്ണു ദിയോ സായ് പ്രതികരിച്ചത്. പ്രതികരണം. മനുഷ്യക്കടത്ത്, നിർബന്ധിത മതപരിവർത്തനം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത്.  

Tags:    
News Summary - Arrest of Malayali nuns; BJP says it will send delegation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.