ഇളനീർക്കടയിൽ കച്ചവടക്കാരൻ മരിച്ചനിലയിൽ; മൃതദേഹം കസേരയിൽ ഇരിക്കുന്ന നിലയിൽ

തിരുവല്ല: തിരുവല്ല നഗരമധ്യത്തിലെ ഇളനീർക്കടയിൽ വിൽപനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. തെങ്ങുകയറ്റ തൊഴിലാളിയായ കൊട്ടാരക്കര സ്വദേശി തങ്കച്ചൻ (55) ആണ് മരിച്ചത്. തിരുവല്ല - ചെങ്ങന്നൂർ റോഡിൽ ഇയാൾ നടത്തിവരുന്ന ഇളനീർ കടയിൽ കസേരയിൽ ഇരുന്ന് മേശയിൽ തലവെച്ച നിലയിലായിരുന്നു മൃതദേഹം. ഇന്ന് രാവിലെ 7 മണിയോടെ എതിർവശത്തുള്ള ഹിന്ദുസ്ഥാൻ പെട്രോൾ പമ്പിലെ ജീവനക്കാരാണ് മൃതദേഹം ആദ്യം കണ്ടത്.

സംഭവമറിഞ്ഞ് തിരുവല്ല പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. മരണത്തിൽ ദുരൂഹതയില്ല എന്നാണ് പ്രാഥമിക നിഗമനം എന്നും പോസ്റ്റ്മോർട്ടതിനു ശേഷമേ യഥാർഥ മരണകാരണം വ്യക്തമാകൂ എന്നും പൊലീസ് പറഞ്ഞു. ഭാര്യയും മക്കളും അടങ്ങുന്ന കുടുംബത്തെ ഉപേക്ഷിച്ച് വർഷങ്ങളായി ഇയാൾ തിരുവല്ലയിൽ തനിച്ചായിരുന്നു താമസം.

Tags:    
News Summary - tender coconut vendor found dead in shop

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.