വര: വി.ആർ. രാഗേഷ്
മുറ്റത്തെ തേന്മാവിൻ പൂത്ത കൊമ്പിൽ
ഒറ്റക്കിരിക്കുന്ന പൂങ്കുയിലേ..
പറ്റുമെങ്കിൽ ഒരു പാട്ട് പാടൂ
ഇറ്റിറ്റു വീഴട്ടെ തേൻതുള്ളികൾ!
മറ്റുള്ളവർ പാടും പാട്ടിലിത്ര
മുറ്റിയ മാധുര്യമേറെയില്ല..!
വറ്റാത്ത സ്നേഹമായ് നാലുപാടും
ചുറ്റിപ്പരക്കട്ടെ നിന്റെ ഗാനം!
എഴുത്ത്: അസുരമംഗലം വിജയകുമാർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.