ഇന്ന് ഔപചാരികവും അനൗപചാരികവുമായ ആശയവിനിമയത്തിന് നാം ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന ആപ്ലിക്കേഷനാണ് വാട്സ്ആപ്. വാട്സ്ആപ്പിനെ കുറിച്ച് ശ്രദ്ധിക്കേണ്ടതും അറിയേണ്ടതുമായ പ്രധാന കാര്യങ്ങളിൽ ചിലത് പരിചയപ്പെടാം...
വാട്സ്ആപ്പും ഉപയോഗിക്കുന്ന ഫോണും എപ്പോഴും അപ്ഡേറ്റ് ആക്കി വെക്കാൻ ശ്രദ്ധിക്കണം. എങ്കിൽ മാത്രമേ വാട്സ്ആപ് അവതരിപ്പിക്കുന്ന പുതിയ ഫീച്ചറുകൾ നിങ്ങളുടെ ഫോണിൽ ലഭ്യമാകൂ. വാട്സ്ആപ് എപ്പോഴും ആപ് സ്റ്റോറിൽനിന്നോ പ്ലേ സ്റ്റോറിൽനിന്നോ മാത്രം ഡൗൺലോഡ് ചെയ്തു ഉപയോഗിക്കുക.
പഴയ ഫോണിൽനിന്ന് പുതിയ ഫോണിലേക്ക് ഡേറ്റ നഷ്ടപ്പെടാതെ വാട്സ്ആപ് എങ്ങനെ മാറ്റാം?
നിലവിലെ ഫോണിലുള്ള വാട്സ്ആപ് ബാക്കപ്പ് എടുത്ത് ഗൂഗിൾ ഡ്രൈവിൽ സേവ് ചെയ്യുക. പുതിയ ഫോണിൽ വാട്സ്ആപ് ഇൻസ്റ്റാൾ ചെയ്ത ശേഷം, മൊബൈൽ നമ്പർ കൊടുത്തു ആക്ടിവേറ്റ് ചെയ്യുമ്പോൾ റീസ്റ്റോർ ഫ്രം ബാക്ക് അപ്പ് ഓപ്ഷൻ തിരഞ്ഞെടുത്ത് ഓക്കെ കൊടുക്കുക.
ശ്രദ്ധിക്കുക: പഴയ ഫോണിൽ ഉപയോഗിച്ചിരുന്ന അതേ ഇമെയിൽ അഡ്രസ് (ഗൂഗിൾ ഡ്രൈവ്) തന്നെ പുതിയ ഫോണിലും ഉണ്ടായിരിക്കേണ്ടതാണ്.
വാട്സ്ആപ് ഹാക്ക് ആവാതിരിക്കാൻ എന്ത് ചെയ്യണം?
വാട്സ്ആപ്പിൽ വരുന്ന വിശ്വാസയോഗ്യമല്ലാത്ത ലിങ്കുകൾ ക്ലിക്ക് ചെയ്യാതിരിക്കുകയാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. സുരക്ഷക്കായി വാട്സ്ആപ് അവതരിപ്പിക്കുന്ന ഫീച്ചറാണ് 2 സ്റ്റെപ്പ് വെരിഫിക്കേഷൻ. ഇത് ചെയ്തുവെച്ച വാട്സ്ആപ് അക്കൗണ്ട് ഹാക്കാൻ ചെയ്യപ്പെടാനുള്ള സാധ‍്യത കുറവാണ്.
അതിനായ് വാട്സ്ആപ്പിൽ settings > Accounts > Two step verification > 6 അക്ക പിൻ കൊടുക്കുക (പ്രത്യേകം ശ്രദ്ധിക്കുക, ഈ കൊടുക്കുന്ന പിൻ ഒരിക്കലും നിങ്ങളുടെ ജനന തീയതിയോ ഫോൺ നമ്പറോ ആവരുത്. കാരണം ഇവ ഹാക്കറിനു എളുപ്പം കണ്ടെത്താനാകും). അതിനു ശേഷം നിങ്ങളുടെ ഇമെയിൽ അഡ്രസ് കൊടുക്കുക. നമ്മൾ നേരത്തേ കൊടുത്ത ആറക്ക പിൻ മറന്നുപോയാൽ ഈ ഇമെയിൽ അഡ്രസിലേക്ക് recovery code വരുത്തി വേണ്ടെടുക്കാനാകും.
ഈ കാര്യങ്ങൾ ചെയ്യുകയും ആറക്ക പിൻ ആർക്കും പങ്കുവെക്കാതിരിക്കുകയും ചെയ്താൽ നിങ്ങളുടെ വാട്സ്ആപ് ഹാക്ക് ചെയ്യപ്പെടാനുള്ള സാധ‍്യത വളരെ കുറവാണ്.
ഒരു പേപ്പറിലുള്ള കാര്യങ്ങൾ (ഉദാഹരണം: ഒരു പുസ്തത്തിലെ പേജ്) എങ്ങനെ നമുക്ക് നിമിഷ നേരം കൊണ്ട് വാട്സ്ആപ്പിൽ ടൈപ്പ് ചെയ്തപോലെ അയക്കാൻ സാധിക്കും?
നിലവിൽ ഐഫോൺ ഉപഭോക്താക്കൾക്കാണ് ഈ ഫീച്ചർ ലഭ്യമാവുന്നത്. ആർക്കാണോ അയക്കേണ്ടത് അവരുടെ ചാറ്റ് തുറക്കുക. ശേഷം നമ്മൾ ടൈപ്പ് ചെയ്യുന്ന സ്പേസിൽ കാണുന്ന പ്ലസ് (+) ചിഹ്നത്തിൽ അമർത്തുക. Scan text എന്ന ഓപ്ഷൻ കാണുമ്പോൾ, അയക്കേണ്ട പേജിന് മുകളിൽ ഫോൺ ശരിയായ രീതിയിൽ പിടിച്ചു സ്കാൻ ചെയ്യുക. ശേഷം സെന്‍റ് arrow അമർത്തുക. ടൈപ്പ് ചെയ്യാതെ തന്നെ ആ മുഴുവൻ പേജിലുള്ള വാക്കുകളും നിങ്ങൾക്ക് ടൈപ്പ് ചെയ്ത പോലെ കാണാനാകും.
ഒരേ നമ്പറിലുള്ള വാട്സ്ആപ് ഒന്നിൽ കൂടുതൽ ആൻഡ്രോയ്ഡ് ഫോണുകളിൽ ഉപയോഗിക്കാൻ എന്താണ് ചെയ്യേണ്ടത്?
വാട്സ്ആപ്പ് സെറ്റിങ്സിൽ പ്രൊഫൈൽ പിക്ചറിന് നേരെ കാണുന്ന പ്ലസ് ചിഹ്നത്തിൽ ക്ലിക്ക് ചെയ്യുക. ആഡ് അക്കൗണ്ട് എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. Agree and continue എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക. ഫോൺ നമ്പർ ടൈപ്പ് ചെയ്യാനുള്ള ഓപ്ഷൻ വരുമ്പോൾ നമ്പർ കൊടുക്കാതെ, മുകളിൽ കാണുന്ന 3 ഡോട്ട് അമർത്തി അതിൽനിന്ന് ലിങ്ക് ആസ് കമ്പാനിയൻ ഡിവൈസ് തിരഞ്ഞെടുക്കുക.
അപ്പോൾ ഒരു ക്യു.ആർ കോഡ് നിങ്ങളുടെ ഫോണിൽ ലഭ്യമാകും. ഇനി ഏത് ഫോണിലെ വാട്സ്ആപ് ആണോ ലഭ്യമാവേണ്ടത് ആ വാട്സ്ആപ് തുറക്കുക. വലതുവശത്തു മുകളിൽ കാണുന്ന 3 ഡോട്ടിൽ (സെറ്റിങ്സ്) ഇൽ link device എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. അപ്പോൾ ക്യു.ആർ കോഡ് സ്കാൻ ചെയ്യാൻ ഓപ്ഷൻ കാണാം. അതുപയോഗിച്ച് നിങ്ങളുടെ ഫോണിൽ നേരത്തേ കിട്ടിയ QR code സ്കാൻ ചെയ്‌താൽ, നിങ്ങളുടെ ഫോണിലും രണ്ടാമത്തെ ഫോണിലും ഒരേ വാട്സ്ആപ് ലഭ്യമാകും. ശ്രദ്ധിക്കുക, ഇത് 14 ദിവസത്തേക്കാണ് ലഭ്യമാകുക. ശേഷം ഇതേ പ്രക്രിയ ആവർത്തിക്കേണ്ടതാണ്.
ഫോണിൽ ഇന്‍റർനെറ്റ് ഓൺ ആയിരിക്കെ തന്നെ വാട്സാപ്പിൽ മെസ്സേജ് വരാതിരിക്കാൻ അതായത് വാട്സ്ആപ്പിൽ മാത്രം ഇന്‍റർനെറ്റ് ലഭ്യമാവാതിരിക്കാൻ എന്തു ചെയ്യണം?
ഐഫോണിലും ആൻഡ്രോയിഡ് ഫോണിലും രണ്ടു രീതിയിലാണ് ഇത് ചെയ്യാൻ സാധിക്കുക. ഐഫോണിൽ ഫോൺ സെറ്റിങ്സിൽ പോയി offload എന്ന് സെർച്ച് ചെയ്യുക. നിങ്ങളുടെ ഫോണിലുള്ള എല്ലാ അപ്ലിക്കേഷനുകളും നിങ്ങൾക്ക് അവിടെ കാണാൻ സാധിക്കും. അവയിൽനിന്ന് വാട്സ്ആപ് തിരഞ്ഞെടുക്കുക എന്നിട്ട് offload എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
ഇങ്ങനെ ചെയ്താൽ നിങ്ങളുടെ ഫോണിൽ ഇന്‍റർനെറ്റ് ഉണ്ടെങ്കിലും വാട്സ്ആപ്പിൽ മെസ്സേജ് ഒന്നും വരികയില്ല. ഇനി വാട്സ്ആപ്പിൽ മെസ്സേജ് തിരികെ ലഭ്യമാവാൻ നിങ്ങളുടെ ഫോണിൽ കാണുന്ന വാട്സ്ആപ് ചിഹ്നത്തിൽ അമർത്തിയാൽ മതിയാകും. വാട്സ്ആപ് റീലോഡ് ആവുകയും മെസ്സേജ് ലഭ്യമാവുകയും ചെയ്യും.
ആൻഡ്രോയ്ഡ് ഫോണിലാണെങ്കിൽ, സെറ്റിങ്സിൽ mobile network - data usage എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. അതിൽ network access തിരഞ്ഞെടുക്കുക. അതിൽ കാണുന്ന ആപ്പുകളിൽനിന്ന് വാട്സ്ആപ് തിരഞ്ഞെടുത്ത ശേഷം, disable network access എന്നത് കൂടെ തിരഞ്ഞെടുക്കണം.
വാട്സ്ആപ്പിൽ വരുന്ന വോയിസ് മെസ്സേജ് ടെക്സ്റ്റ് മെസ്സേജായി വായിക്കാൻ എന്തു ചെയ്യണം?
settings - chats -voice message transcript എടുത്ത് അതിൽ ഭാഷ തിരഞ്ഞെടുത്തു enbale ചെയ്യുക. ശേഷം വോയിസ് മെസ്സേജ് വരുമ്പോൾ അതിനു മുകളിൽ ലോങ് പ്രസ് ചെയ്‌താൽ ട്രാൻസ്ക്രൈബ് ചെയ്യാനുള്ള ഓപ്ഷൻ കാണാം, അത് സെലക്ട് ചെയ്‌താൽ മതി. നിങ്ങൾക്ക് വന്ന വോയിസ് മെസ്സേജ് ടെക്സ്റ്റ് മെസ്സേജായി കാണാൻ സാധിക്കും. നിലവിൽ ഇംഗ്ലീഷ് ഭാഷയാണ് ലഭ്യമാകുന്നത്.
വാട്സ്ആപ്പിലെ unknown calls ഒഴിവാക്കാൻ എന്തു ചെയ്യണം?
അനാവശ്യ കാൾ ഒഴിവാക്കാൻ താഴെ പറയുന്ന സെറ്റിങ്സ് നിങ്ങളുടെ വാട്സ്ആപ്പിൽ ചെയ്യുക.
Settings>Privacy>Calls>Enable Silence unknown callers
Settings>Privacy>Advanced>enable Protect IP address in call
ചാറ്റ് ജി.പി.ടിയും മൈക്രോസോഫ്റ്റ് കോപൈലറ്റും വാട്സ്ആപ്പിൽ എങ്ങനെ ഉപയോഗിക്കാൻ സാധിക്കും?
ചാറ്റ് ജി.പി.ടിയുടെയും മൈക്രോസോഫ്റ്റ് കോപൈലറ്റിന്‍റെയും വാട്സ്ആപ് നമ്പർ ആദ്യം ഫോണിൽ സേവ് ചെയ്യുക. ശേഷം സാധാരണ വാട്സ്ആപ്പിൽ ചാറ്റ് ചെയ്യുന്നപോലെ ഇവയുടെ സേവനം ഉപയോഗപ്പെടുത്താവുന്നതാണ്.
പ്രസ്തുത വാട്സ്ആപ് നമ്പറുകൾ:
ചാറ്റ് ജി.പി.ടി: +1 (800) 242- 8478
മൈക്രോസോഫ്റ്റ് കോപൈലറ്റ്: +18772241042
ഒരു വ്യക്തിക്ക് നമ്മൾ അയക്കുന്ന മീഡിയ ഫയൽ (ഓഡിയോ, വിഡിയോ, ഫോട്ടോകൾ) ഒന്നും അവരുടെ ഫോൺ ഗാലറിയിൽ സേവ് ആവാതെ ഇരിക്കാനും അവർക്ക് അത് മറ്റുള്ളവരുമായി പങ്കുവെക്കാതിരിക്കാനും എന്തെങ്കിലും വഴി വാട്സ്ആപ്പ് തരുന്നുണ്ടോ?
ഉണ്ട്. വാട്സ്ആപ് അതിനായി അവതരിപ്പിച്ച ഏറ്റവും പുതിയ ഫീച്ചറാണ് അഡ്വാൻസ്ഡ് ചാറ്റ് പ്രൈവസി. അതിനായി പ്രസ്തുത വ്യക്തിയുടെ ചാറ്റ് തുറക്കുക. അവരുടെ പേരിന് മുകളിൽ ക്ലിക്ക് ചെയുമ്പോൾ അവരുടെ കോൺടാക്ട് ഇൻഫോ എന്ന പേജ് കാണാൻ സാധിക്കും. അതിൽ താഴേക്ക് സ്ക്രോൾ ചെയ്തു പോകുമ്പോൾ Advanced chat privacy എന്ന ഓപ്ഷൻ കാണാം. അത് സെലക്ട് ചെയ്തു ഓൺ ആക്കി (enable) വെച്ചാൽ പിന്നീട് നിങ്ങൾ ആ വ്യക്തിക്ക് അയക്കുന്ന ഒരു മീഡിയ ഫയലും അവരുടെ ഫോൺ ഗാലറിയിൽ ഡൗൺലോഡാകുകയോ അവർക്കത് ഫോർവേഡ് ചെയ്യാൻ സാധിക്കുകയോ ഇല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.