‘കാടും മലയും കയറാം ആനവണ്ടിയിൽ’ -അറിയാം, കെ.എസ്.ആർ.ടി.സിയുടെ പ്രധാന ടൂർ പാക്കേജുകൾ

അവധിക്കാലമല്ലേ... ഒരു യാത്ര പോയാലോ? അതും നമ്മുടെ കെ.എസ്.ആർ.ടി.സിയിൽ. ബജറ്റ് ടൂറിസം എന്ന പേരിൽ കെ.എസ്.ആർ.ടി.സി ചെലവ് കുറഞ്ഞ ടൂർ പാക്കേജുകൾ നടത്തി വരുന്നുണ്ട്. ആനവണ്ടിയൊരുക്കുന്ന ഉല്ലാസ യാത്രകളെക്കുറിച്ചറിയാം.

ബുക്കിങ് എങ്ങനെ?

ബജറ്റ് ടൂറിസം പാക്കേജുകൾ കെ.എസ്.ആർ.ടി.സി ഔദ്യോഗിക വെബ്സൈറ്റ് (www.keralartc.com) വഴിയോ കെ.എസ്.ആർ.ടി.സി മൊബൈൽ ആപ്ലിക്കേഷനിലൂടെയോ ബുക്ക് ചെയ്യാം. അതത് ടൂർ കോ-ഓഡിനേറ്ററുമായി ബന്ധപ്പെട്ടാൽ യാത്രയുടെ വിവരങ്ങൾ ലഭ്യമാകും.

യാത്രകളുടെ വിവരം കെ.എസ്.ആർ.ടി.സി ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടുകളിൽ പങ്കുവെക്കാറുണ്ട്. https://my.artibot.ai/budget-tour എന്ന ലിങ്ക് വഴിയും ടൂർ പാക്കേജ് മനസ്സിലാക്കാം.

പ്രധാന പാക്കേജുകൾ

ഹിൽ സ്റ്റേഷൻ, ബീച്ച് സൈഡ്, ആരാധനാലയങ്ങൾ എന്നിങ്ങനെ വിവിധ ഇടങ്ങളിലേക്ക് കെ.എസ്.ആർ.ടി.സി യാത്രകൾ ഒരുക്കുന്നുണ്ട്.

● മൂന്നാർ

● മലക്കപ്പാറ

● നെല്ലിയാമ്പതി

● മൺറോ ഐലൻഡ്

● വാഗമൺ

● സാഗരറാണി

● ആലപ്പുഴ

● നാലമ്പല ദർശനം

● പഞ്ച പാണ്ഡവ ദർശനം

● ഇഞ്ചത്തൊട്ടി

● കണ്ണൂര്‍

● കാപ്പുകാട്

● കോവളം

● കുമരകം

● പൊന്മുടി

● റോസ് മല

● തെന്മല

● കോട്ടയം നാലമ്പലം

● തിരുവനന്തപുരം

● ശബരിമല ചാർട്ടേഡ് ട്രിപ്പുകൾ

ടൂർ കോഓഡിനേറ്ററുമായി ബന്ധപ്പെടാൻ

● തിരുവനന്തപുരം ജില്ല: 9447479789

● കൊല്ലം: 9747969768

● പത്തനംതിട്ട: 9744348037

● ആലപ്പുഴ: 9846475874

● കോട്ടയം: 9447223212

● ഇടുക്കി: 9446525773

● എറണാകുളം: 9446525773

● തൃശൂര്‍: 9074503720

● പാലക്കാട്: 83048 59018

● മലപ്പുറം: 8547109115

● കോഴിക്കോട്: 9544477954

● വയനാട്: 8921185429

● കണ്ണൂര്‍: 8089463675

● കാസർകോട്: 8089463675

കെ.എസ്.ആർ.ടി.സിയിൽ അന്തിയുറങ്ങാം

മൂന്നാറിൽ എത്തുന്ന സഞ്ചാരികൾക്ക് കെ.എസ്.ആർ.ടി.സി ബസിൽത്തന്നെ താമസസൗകര്യവും ലഭിക്കും. ഒരാൾക്ക് 220 രൂപയാണ് നിരക്ക്. 3760 രൂപ നൽകി ഒരു ബസ് മുഴുവനായും ബുക്ക് ചെയ്യാനും കഴിയും. നിലവിൽ മൂന്നാറിലും വയനാട് സുൽത്താൻ ബത്തേരിയിലുമാണ് കെ.എസ്.ആർ.ടി.സിയുടെ ഈ സൗകര്യം ലഭ്യമാകുന്നത്.

റസ്റ്റ് ഹൗസുകൾ

കൂടാതെ കേരളത്തിൽ ഉടനീളം 155 പൊതുമരാമത്ത് റസ്റ്റ് ഹൗസുകൾ കുറഞ്ഞ നിരക്കിൽ താമസമൊരുക്കുന്നുണ്ട്. 400 രൂപ മുതലാണ് ഇവിടെ മുറികൾ ലഭ്യമാകുന്നത്. https://resthouse.pwd.kerala.gov.in/ എന്ന വെബ്സൈറ്റിലൂടെ മുറികൾ ബുക്ക് ചെയ്യാനാവും.

കടൽയാത്രക്കായി നെഫര്‍റ്റിറ്റി

കടലിലെ ഉല്ലാസയാത്രക്കുള്ള ആഡംബര സൗകര്യങ്ങളോടു കൂടിയ കപ്പലാണ് ‘നെഫര്‍റ്റിറ്റി’. ഓഡിറ്റോറിയം, സ്വീകരണഹാള്‍, മ്യൂസിക് വിത്ത് ഡി.ജെ, രസകരമായ ഗെയിമുകൾ, ഭക്ഷണശാല, കുട്ടികള്‍ക്കുള്ള കളിസ്ഥലം, മൂന്ന് തിയറ്റര്‍ എന്നിവ ‘നെഫര്‍റ്റിറ്റി’യിലുണ്ട്. ആദ്യം ബുക്ക് ചെയ്യുന്ന 50 പേർക്കാണ് അവസരം.


ഡബിൾ ഡെക്കർ

തിരുവനന്തപുരം നഗരം ചുറ്റിക്കാണാൻ കെ.എസ്.ആർ.ടി.സി ഡബിൾ ഡെക്കർ ഓപൺ ഡെക്ക് ബസ് നിരത്തിലിറക്കിയിട്ടുണ്ട്. പത്മനാഭസ്വാമി ക്ഷേത്രം, സെക്രട്ടേറിയറ്റ്, നിയമസഭ, മ്യൂസിയം, കനകക്കുന്ന് കൊട്ടാരം, വെള്ളയമ്പലം, കോവളം, ലുലു മാൾ തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഓപൺ ഡബിൾ ഡെക്കറിൽ യാത്ര ചെയ്യാം.

വൈകീട്ട് അഞ്ചുമുതൽ രാത്രി 10 വരെയുള്ള നൈറ്റ് സിറ്റി റൈഡും രാവിലെ ഒമ്പതുമുതൽ വൈകീട്ട് നാലുവരെയുള്ള ഡേ സിറ്റി റൈഡുമാണ് ഉള്ളത്.

തിരുവനന്തപുരത്ത് മാത്രമല്ല, മൂന്നാറിന്‍റെ ഭംഗി ആസ്വദിക്കാനും ഡബിൾ ഡെക്കർ ബസുകൾ ഉപയോഗിക്കുന്നുണ്ട്. റോയൽ വ്യൂ ഡബിൾ ഡെക്കർ ബസാണ് മൂന്നാറിൽ ഉള്ളത്. 25 കി.മീ വരെ ഈ ബസിൽ യാത്ര ചെയ്യാം. ബസ് ദിവസം മൂന്ന് സർവിസ് നടത്തും. ലോവർ സീറ്റിൽ 12 ഇരിപ്പിടങ്ങളും (200 രൂപ ടിക്കറ്റ്) അപ്പർ സീറ്റിൽ 38 ഇരിപ്പിടങ്ങളും (400 രൂപ) ആണുള്ളത്. മൂന്നാർ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്ന് ആരംഭിച്ച് ലോക്ക്ഹാർട്ട് വ്യൂ പോയന്‍റ്, റോക്ക് കേവ്, പെരിയകനാൽ വെള്ളച്ചാട്ടം, ആനയിറങ്കൽ ഡാം എന്നിവ സന്ദർശിക്കും.

ഐ.ആർ.സി.ടി.സി

ഐ.ആർ.സി.ടി.സിയും നിരവധി ടൂർ പാക്കേജുകൾ ഒരുക്കിയിട്ടുണ്ട്. ഒന്നിലധികം ദിവസങ്ങൾ ഉൾക്കൊള്ളുന്നത് കൊണ്ടുതന്നെ കുറച്ചു ചെലവേറിയതാണ്. അമേസിങ് കേരള, കൾചറൽ കേരള, കേരള ഗോഡ്സ് ഓൺ കൺട്രി തുടങ്ങിയ പാക്കേജുകളാണ് കേരളത്തിൽ മാത്രമായി ഉള്ളത്.

കേരളത്തിൽനിന്ന് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്കും ടൂർ പാക്കേജുകൾ ലഭ്യമാണ്. കേരളത്തിലെ പല പാക്കേജുകളിലായി ആലപ്പുഴ, മൂന്നാർ, തിരുവനന്തപുരം, തേക്കടി, കോവളം, കുമരകം, തൃശൂർ, ഗുരുവായൂർ തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിക്കാനാവും. എയർ, ലാൻഡ്, റിവർ ക്രൂയിസ്, റെയിൽ എന്നിങ്ങനെ നാലു തരത്തിലാണ് ഐ.ആർ.സി.ടി.സി പാക്കേജുകൾ. ഐ.ആർ.സി.ടി.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലെ (https://www.irctc.co.in/nget/train-search) ഹോംപേജിലെ ‘ഹോളിഡേയ്‌സ്’ ക്ലിക്ക് ചെയ്ത് ‘പാക്കേജുകൾ’ തിരഞ്ഞെടുക്കുക. തുടർന്ന് കര, വ്യോമ, റെയിൽ ടൂർ പാക്കേജുകളിൽനിന്ന് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം. https://www.irctctourism.com/ വെബ്സൈറ്റിലൂടെയും ടൂർ പാക്കേജുകളെക്കുറിച്ച് അറിയാം.

Tags:    
News Summary - KSRTC's main tour packages

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.