സൈലന്റ്വാലി നാഷനൽ പാർക്ക്
തിരുവനന്തപുരം
● വിക്രം സാരാഭായി ബഹിരാകാശ കേന്ദ്രം (VSSC) - ബഹിരാകാശ പഠനം -(മുൻകൂർ അനുമതി വേണം)
● കേരള ശാസ്ത്ര സാങ്കേതിക മ്യൂസിയം, വ്യോമസേന മ്യൂസിയം -ശാസ്ത്ര പഠന കുതുകികൾക്ക്
● പദ്മനാഭപുരം കൊട്ടാരം -പഴയകാല രാജഭരണ സമ്പ്രദായം
● നെയ്യാർ ഡാം, വന്യജീവി സങ്കേതം -പ്രകൃതിയുടെയും ജലശേഷിപ്പിന്‍റെയും പഠനം
കൊല്ലം
● ശാസ്താംകോട്ട കായൽ -കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല കായൽ
● പോളാച്ചിറ -ജൈവവൈവിധ്യം പഠിക്കാൻ അനുയോജ്യം
● തങ്കശ്ശേരി ലൈറ്റ് ഹൗസും കോട്ടയും
പത്തനംതിട്ട
● കോന്നി ആനക്കൂട് -ആനകളുടെ സംരക്ഷണ കേന്ദ്രം, ആനകളെ പാർപ്പിക്കാൻ ഉപയോഗിക്കുന്ന കൂറ്റൻ തടിക്കൂടും കാണാം.
ആലപ്പുഴ
● കൃഷ്ണപുരം കൊട്ടാരം -പഴയകാല കലയുടെയും സംസ്കാരത്തിന്‍റെയും അവശിഷ്ടങ്ങൾ
● ആലപ്പുഴ കായൽ യാത്ര -ജലസൗഹൃദ ടൂറിസവും പരിസ്ഥിതിയും
കോട്ടയം
● കുമരകം ബേർഡ് സാങ്ച്വറി -പക്ഷി വൈവിധ്യ പഠനം
● കോട്ടയം നഗരം: വിവിധ പത്രങ്ങളും അച്ചടിയന്ത്രങ്ങളും പരിചയപ്പെടാം
ഇടുക്കി
● ഇടുക്കി അണക്കെട്ട് -ജലവൈദ്യുതി ഉൽപാദനം
● തേക്കടിയും പെരിയാർ വന്യജീവി സങ്കേതവും -വന്യജീവി പഠനം
● മറയൂർ-ചിന്നാർ വനങ്ങൾ -ജൈവവൈവിധ്യവും വനസംരക്ഷണവും
എറണാകുളം
● കൊച്ചി മെട്രോ ട്രെയിൻ, ജല മെട്രോ -പുതിയ സാങ്കേതികവിദ്യയിലൂന്നിയ ട്രാഫിക് തിരക്കുകളിൽ ഫലപ്രദമായ മാർഗങ്ങൾ അറിയാം
● ഹിൽപാലസ് തൃപ്പൂണിത്തുറ -കൊട്ടാരം, പുരാതന രേഖകൾ, ചരിത്ര സ്മാരകം
● തട്ടേക്കാട് പക്ഷിസങ്കേതം -പ്രകൃതി പഠനം, ജൈവ വൈവിധ്യം
തൃശൂർ
● കേരള സാഹിത്യ അക്കാദമി -മലയാള സാഹിത്യ ചരിത്രം
● തൃശൂർ മൃഗശാല -വന്യജീവികളെ അടുത്തറിയാം
● കേരള കലാമണ്ഡലം, ചെറുതുരുത്തി -കലകൾ
● പുന്നത്തൂർകോട്ട -ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽനിന്ന് ഏകദേശം മൂന്നു കിലോമീറ്റർ അകലെ കോട്ടപ്പടിയിൽ. കേരളത്തിലെത്തന്നെ ഏറ്റവും വലിയ ആനവളർത്തൽ കേന്ദ്രം
പാലക്കാട്
● മലമ്പുഴ ഡാം -ജലശേഷിപ്പുകൾക്കായുള്ള പഠനം
● സൈലന്റ്വാലി നാഷനൽ പാർക്ക് -വന്യജീവി പരിസ്ഥിതി പഠനം
● വിക്ടോറിയ കോളജ് മ്യൂസിയം -ചരിത്ര-സാംസ്കാരിക പഠനം
മലപ്പുറം
● കോട്ടക്കൽ ആര്യവൈദ്യശാല
● പൊന്നാനി കടൽത്തീരം
● നിലമ്പൂർ തേക്ക് മ്യൂസിയം
● നിലമ്പൂർ കനോലി പ്ലോട്ട്
കോഴിക്കോട്
● കാപ്പാട് ബീച്ച് -വാസ്കോ ഡ ഗാമയും ചരിത്രപഠനവും
● കോഴിക്കോട് ഗവ. മ്യൂസിയം -ചരിത്ര-സാംസ്കാരിക പഠനം
● കോഴിക്കോട് റീജനൽ സയൻസ് സെന്‍റർ ആൻഡ് പ്ലാനറ്റോറിയം
വയനാട്
● വയനാട് എടക്കൽ ഗുഹകൾ -പുരാതന മനുഷ്യവാസികളുടെ സാന്നിധ്യം സൂചിപ്പിക്കുന്ന ചിത്രങ്ങൾ, കൊത്തുപണികൾ
● തോൽപ്പെട്ടി വന്യജീവി സങ്കേതം -വന്യജീവി പഠനം
● കുറുവ ദ്വീപ് -ജൈവവൈവിധ്യ പഠനം
കണ്ണൂർ
● കണ്ണൂർ, തലശ്ശേരി കോട്ടകൾ
● പറശ്ശിനിക്കടവ് സ്നേക്ക് പാർക്ക്
● ആറളം വന്യജീവി സങ്കേതം
കാസർകോട്
● ബേക്കൽ കോട്ട -കേരളത്തിലെ ഏറ്റവും വലിയ കോട്ട
● ചന്ദ്രഗിരി കോട്ട -ചരിത്രപരമായ പഠനം
● കുമ്പള -കേരളത്തിലെ ഭാഷവൈവിധ്യം അടുത്തറിയാം (മലയാളം, തുളു, കന്നട, കൊങ്കണി ഭാഷ സംസാരിക്കുന്നവർ ഇടകലർന്ന് ജീവിക്കുന്നയിടം)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.