ന്യൂഡൽഹി: ജനവാസമുള്ള ഏറ്റവും ചെറിയ തുരുത്തായിട്ടും ലക്ഷദ്വീപിന്റെ സാമ്പത്തിക മേഖലക്ക് കരുത്തേകുന്ന പ്രദേശമായ ബിത്ര ദ്വീപ് പൂർണമായും ഒഴിപ്പിക്കാനുള്ള നീക്കത്തിൽ നിന്ന് പിന്മാറണമെന്ന് ലക്ഷദ്വീപ് എം.പി അഡ്വ. ഹംദുല്ല സഈദ്. ലോക്സഭയിൽ ഹംദുല്ല സഈദ് ഇക്കാര്യം ആവശ്യപ്പെട്ടത്.
ബിത്ര ദ്വീപിനെ പൂർണമായും ഒഴിപ്പിക്കാനുള്ള ഭരണകൂടനീക്കം അനാവശ്യവും അശാസ്ത്രീയവുമാണെന്ന് ഹംദുല്ല കുറ്റപ്പെടുത്തി. മറ്റെല്ലാ ദ്വീപുകാരും മത്സ്യസമ്പത്തിനായി ആശ്രയിക്കുന്ന കൊച്ചു ദ്വീപാണ് ബിത്രയെന്ന് ഹംദുല്ല പറഞ്ഞു.
മാതൃരാജ്യത്തിന്‍റെ പ്രതിരോധ ആവശ്യങ്ങൾക്ക് എപ്പോഴും പിന്തുണ നൽകുന്നവരാണ് ദ്വീപുകാർ. അതിനാൽ ഒഴിപ്പിക്കാനുള്ള തീരുമാനം പിൻവലിക്കണമെന്നും ഹംദുല്ല ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.