വള്ള സദ്യയുടെ ഉദ്ഘാടനം മന്ത്രി കെ.ബി. ഗണേഷ്കുമാർ നിർവഹിക്കുന്നു
പത്തനംതിട്ട: വിഭവങ്ങൾക്കൊപ്പം വഞ്ചിപ്പാട്ടിന്റെ ഈരടികളും മുഴങ്ങുന്ന ആറന്മുള പാർഥസാരഥി ക്ഷേത്രത്തിലെ പ്രസിദ്ധമായ വള്ളസദ്യ വഴിപാടുകൾക്ക് തുടക്കമായി. വിശിഷ്ടാതിഥികളെ ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ പതിനെട്ടാം പടിക്ക് താഴെ നിന്ന് പള്ളിയോട സേവാ സംഘം പ്രസിഡന്റ് കെ. വി സാംബദേവൻ, സെക്രട്ടറി പ്രസാദ് ആനന്ദഭവൻ ട്രഷറർ രമേഷ് മാലിമേൽ തുടങ്ങിയവർ ചേർന്ന് വഞ്ചിപ്പാട്ടിന്റെയും താളമേളങ്ങളുടെ അകമ്പടിയോടെ ക്ഷേത്ര തിരുമുറ്റത്തെ ആനക്കൊട്ടിലേക്ക് സ്വീകരിച്ച് ആനയിച്ചു.
മന്ത്രി കെ.ബി.ഗണേഷ് കുമാർ ഭദ്രദീപം കൊളുത്തി സദ്യ ഉദ്ഘാടനം ചെയ്തു. മന്ത്രി വീണ ജോർജ്, ആൻറ്റോ ആന്റണി എം.പി, എം.എൽ.എ പ്രമോദ് നാരായണൻ, അവിട്ടം തിരുനാൾ ആദിത്യ വർമ എന്നിവർ ചേർന്ന് ആനക്കൊട്ടിൽ സദ്യ വിഭവങ്ങൾ വിളക്കിന് മുമ്പിൽ ഇലയിൽ വിളമ്പി. വിശിഷ്ടാതിഥികളെല്ലാം ഇതിൽ പങ്കെടുത്തു. ഫുഡ് കമ്മിറ്റി കൺവീനർ എം.കെ.ശശികുമാർ കുറുപ്പ്, ജോ. കൺവീനർ ബി കൃഷ്ണകുമാർ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.
പള്ളിയോട സേവാസംഘം വള്ളസദ്യ, വള്ളംകളി തുടങ്ങിയ ചടങ്ങുകൾക്ക് എത്തുന്ന പള്ളിയോട തുഴച്ചിൽ കാർക്കും മറ്റും അപകട മരണം ഉണ്ടാവുകയാണെങ്കിൽ 10 ലക്ഷം രൂപ ഒരാൾക്ക് ലഭിക്കത്തക്ക രീതിയിലും, വള്ളംകളി ഇവന്റിന് രണ്ടു കോടി രൂപ കവറേജുള്ള യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയുമായുള്ള പോളിസി കൈമാറ്റവും ചടങ്ങിൽ നടന്നു.
ക്ഷേത്ര ഐതിഹ്യവും ആചാര അനുഷ്ഠാനങ്ങൾ വിവരിക്കുന്ന വിസ്മയദർശനം ഡോക്യുമെന്ററിയുടെ പ്രദർശന ഉദ്ഘാടനവും മന്ത്രി ഗണേഷ് കുമാർ നിർവഹിച്ചു. വഞ്ചിപ്പാട്ട് സോപാനം പന്തലിൽ ക്ഷേത്രത്തിൽ എത്തുന്ന സദ്യയിൽ പങ്കെടുക്കുന്ന ഭക്തർക്ക് കാണാനാണ് ഇത് ഒരുക്കിയിക്കുത്.
സദ്യയിൽ പങ്കെടുക്കാൻ ആദ്യം ക്ഷേത്രക്കടവിൽ എത്തിയ കോഴഞ്ചേരി, ളാക ഇടയാറന്മുള പള്ളിയോടങ്ങളെ മന്ത്രിമാർ ചേർന്ന് സ്വീകരിച്ചു. പ്രദക്ഷണ വഴികളിലൂടെ പള്ളിയോടക്കരക്കാരെ വഴിപാടുകാരൻ സ്വീകരിച്ച് ക്ഷേത്രത്തിലേക്ക് ആനയിച്ചു.
വഞ്ചിപ്പാട്ടിന്റെ ഈരടികൾ ക്ഷേത്ര അംഗണത്തിൽ മുഖരിതമായി. 80 നാൾ നീണ്ടുനിൽക്കുന്ന ആഘോഷങ്ങൾക്കാണ് തുടക്കമായത്. 412 സദ്യകൾ ബുക്ക് ചെയ്തു കഴിഞ്ഞു. പത്തനംതിട്ട ഫയർ ആൻഡ് സേഫ്റ്റി ടീം സ്കൂബ ബോട്ടിൽ പള്ളിയോടങ്ങൾക്ക് സംരക്ഷണം നൽകി പമ്പാനദിയിൽ ഉണ്ടായിരുന്നു. 52 കരനാഥന്മാർ, പള്ളിയോട പ്രതിനിധികൾ, ക്ഷണിക്കപ്പെട്ട അതിഥികൾ എല്ലാവർക്കും ക്ഷേത്രത്തിനു പടിഞ്ഞാറെ ഊട്ടുപുരയിൽ വള്ളസദ്യ ഒരുക്കിയിരുന്നു.
ജോയിൻ സെക്രട്ടറി അജയ് ഗോപിനാഥ്, വൈസ് പ്രസിഡന്റ് കെ.എസ്. സുരേഷ്, വിജയകുമാർ ചുങ്കത്തിൽ, കെ.ആർ.സന്തോഷ്, ടി.കെ.രവീന്ദ്രൻ നായർ, ഡോക്ടർ സുരേഷ് ബാബു, രഘുനാഥ് കോയിപ്രം, പാർഥസാരഥി ആർ. പിള്ള, പത്തനംതിട്ട ഡെപ്യൂട്ടി ദേവസ്വം കമ്മീഷണർ ജി. മുരളീധരൻ പിള്ള, എ.ഒ. കെ.കെ.ഈശ്വരൻ നമ്പൂതിരി, അസിസ്റ്റന്റ് ദേവസം കമീഷണർ ആർ. രേവതി, ജില്ല പഞ്ചായത്ത് അംഗം ആർ. അജയകുമാർ, സി.പി.എം ജില്ലാ സെക്രട്ടറി രാജു എബ്രഹാം, ഡെപ്യൂട്ടി കലക്ടർ രാജലക്ഷ്മി, ആറന്മുള പഞ്ചായത്ത് പ്രസിഡന്റ് ഷീജ ടി. റ്റോജി, ക്യാപ്റ്റൻ രവീന്ദ്രൻ നായർ, ശശി കണ്ണങ്കേരിൽ, വിജയൻ നടമംഗലത്ത്, ഇന്ദിരാ ദേവി. ജെ.ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ജോർജ് എബ്രഹാം, അസിസ്റ്റന്റ് കമ്മീഷണർ ഫുഡ് സേഫ്റ്റി സി.ആർ. രൺ ദീപ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.